സെക്രട്ടറി തുലാസ് ഓഫിസില്‍ പൂട്ടി; ദുരിതത്തിലായി കര്‍ഷകര്‍
മാനന്തവാടി: മാനന്തവാടി ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാര വിവണിയിലെ തുലാസ് സെക്രട്ടറി പൂട്ടിവച്ചതായി പരാതി. കഴിഞ്ഞ ദിവസം ലീഗല്‍ മെട്രാളജി വകുപ്പില്‍ കൊണ്ടുപോയി സീല്‍ വയ്ച്ച് കൊണ്ടുവന്ന തുലാസാണ് സെക്രട്ടറി സ്വന്തം ഓഫിസില്‍ വച്ച് പൂട്ടിയതെന്ന് കര്‍ഷകര്‍ ആരോപിച്ചു.
തുലാസ് സെക്രട്ടറിയുടെ പേരിലുള്ളതാണെന്നും കര്‍ഷകര്‍ ഇലക്ട്രിക് തുലാസ് വാങ്ങണമെന്ന നിലപാടിലാണ് സെക്രട്ടറി. എന്നാല്‍ തുലാസ് നല്കാതിരിക്കാനുള്ള കാരണം സെക്രട്ടറി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മാനന്തവാടി താലൂക്കിലെ തിരഞ്ഞെടുത്ത കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമായ പച്ചക്കറികള്‍ ഇവിടെ നിന്നും തൂക്കി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്.
എന്നാല്‍ തുലാസ് ഇല്ലാത്തതിനാല്‍ പച്ചക്കറിയുമായി എത്തിയ നിരവധി കര്‍ഷകരാണ് പച്ചക്കറി തൂക്കാന്‍ കഴിയാതെ ദുരിതത്തിലായത്. തുടര്‍ന്ന് മണികൂറുകളോളം കാത്ത് നിന്ന് സമീപത്തെ കോഴിക്കടയില്‍ നിന്നും തുലാസ് എടുത്താണ് കര്‍ഷകര്‍ പച്ചകറികള്‍ തൂക്കിയത്.
സ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കമാണ് ബത്തേരി റൂറല്‍ അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് സെക്രട്ടറി സാജ് രാജ് നടത്തുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്ക് പരാതി നല്‍കിയതായും കര്‍ഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."