HOME
DETAILS
MAL
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഒന്നേകാല്‍ കോടി തട്ടിയ പ്രതി പിടിയില്‍
backup
January 31 2019 | 03:01 AM
വടകര: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഒന്നേ കാല് കോടി രൂപ വാങ്ങി മുങ്ങിയ യുവാവ് പിടിയില്‍. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് തളിയില്‍ സുധീപിനെയാണ് (31) വടകര പൊലിസ് പിടികൂടിയത്. വടകര കരിമ്പനപ്പാലത്തെ ജയദേവനില്‍ നിന്നാണ് ഇയാള്‍ പണം വാങ്ങിയത്. മകനു കര്‍ണാടകത്തില്‍ മെഡിക്കല്‍ സീറ്റ് ശരിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 2017ലാണു പണം വാങ്ങിയത്. പല തവണകളായി ഒന്നേകാല്‍ കോടി രൂപ കൈക്കലാക്കി. പിന്നീട് സീറ്റ് തരപ്പെടുത്തിക്കൊടുക്കാന്‍ ഇയാള്‍ തയാറായില്ല. വാങ്ങിയ പണം തിരിച്ചുചോദിച്ചതോടെ പ്രതി മുങ്ങുകയും ചെയ്തു. തുടര്‍ന്നാണ് ജയദേവന് പൊലിസിനെ സമീപിക്കുന്നത്. റൂറല്‍ എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡ് ഇയാളെ ബംഗളൂരുവിനടുത്തുനിന്ന് പിടികൂടുകയായിരുന്നു. വടകരയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."