നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
കല്‍പ്പറ്റ: നഗരസഭയുടെ ഖര മാലിന്യ സംസ്‌കരണ പ്ലാന്റില്‍ പുറമെ നിന്നും മാലിന്യങ്ങള്‍ തള്ളിയതില്‍ പ്രതിഷേധിച്ച് ഇടത് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറി രവീന്ദ്രനെ മണിക്കൂറുകളോളം ഉപരോധിച്ചു.
ഖരമാലിന്യ പ്ലാന്റില്‍ അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നതിന് കര്‍ശന നിയന്ത്രണം നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം വെള്ളാരംകുന്നിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം തള്ളിയതായി ഇടത് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
നഗരസഭയുടെ സമീപത്തെ മാലിന്യമാണ് നഗരസഭാ അധികൃതരുടെ ഒത്താശയോടെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളിയതെന്നാണ് ഇടത് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്. മാലിന്യം നഗരസഭയില്‍ എവിടെയും തള്ളാമെന്ന സാഹചര്യമാണ് അതിനാല്‍ തന്നെ തെരുവു നായശല്യം രൂക്ഷമാണന്നും നഗരസഭാ കൗണ്‍സിലര്‍ക്ക് പോലും തെരുവുനായയുടെ കടിയേറ്റ സാഹചര്യം ഉണ്ടായതായും കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
സമരം നീണ്ടതോടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബാ മൊയ്തീന്‍ കുട്ടിയും വൈസ് ചെയര്‍മാന്‍ പി.പി ആലി എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് വ്യാഴാഴ്ച നടക്കുന്ന നഗരസഭാ കൗണ്‍സില്‍ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്താമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. സമരത്തിന് കൗണ്‍സിലര്‍മാരായ വി ഹാരിസ്, കെ.ടി ബാബു, സനിത ജഗദീഷ്, റഷീദ്, മണി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."