കൊവിഡ്: ഉംറ തീര്‍ഥാടന ബുക്കിങ് ഏപ്രില്‍ 15 വരെ ഇല്ല
കൊണ്ടോട്ടി: കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ഉംറ തീര്‍ഥാടനത്തിനുള്ള വിമാന ടിക്കറ്റ് ബുക്കിങ് ഏപ്രില്‍ 15 വരെ വിമാന കമ്പനികള്‍ നിര്‍ത്തി.
നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ പൂര്‍ണമായും റീ ഫണ്ട് ചെയ്തു. ഈ മാസം 13 വരെ ഉംറ നിര്ത്തിവയ്ക്കുമെന്നായായിരുന്നു നേരത്തെ സഊദി അറിയിച്ചിരുന്നത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 15 വരെ ടിക്കറ്റ് ബുക്കിങ് ഏറ്റെടുക്കേണ്ടെന്നാണ് സഊദിയുടെ ഔദ്യോഗിക വിമാന കമ്പനിയായ സഊദി എയര്‍ലെന്‍സിന് ലഭിച്ച വിവരം.
ഏപ്രില്‍ 23 മുതല്‍ റമദാന് വ്രതം ആരംഭിക്കുയാണ്. ഇതിന് തൊട്ടുമുന്‍പ് ഉംറ തീര്‍ഥാടനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
ഉംറക്ക് ഏറ്റവും കൂടുതല്‍ തീര്ഥാടകരുണ്ടാവുക റമദാന് സീസണിലാണ്. കഴിഞ്ഞ ആഴ്ച മുതലാണ് ഉംറ തീര്‍ഥാടനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വൈറസ് ഭീതിയെ തുടര്‍ന്ന് പ്രാദേശിക ഉംറക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയ സഊദി ഇന്നലെ മുതല്‍ ദുബൈ, ഷാര്‍ജ, അബൂദാബി, കുവൈത്ത്, ബഹ്റൈന്‍, ലബനാന്, ഈജിപ്ത്, സിറിയ, ഇറ്റലി, കൊറിയ രാജ്യങ്ങളില്‍നിന്നുള്ള സര്‍വിസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ കേരളത്തില്‍നിന്ന് വിദേശത്തേക്കുള്ള ഗള്‍ഫ് വിമാനങ്ങള്‍ക്കും തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."