ക്രൈസ്തവ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന്
പുല്‍പ്പള്ളി: കൊട്ടിയൂര്‍ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ പ്രശ്‌നങ്ങളും ഭരണകൂട അരാജകത്വവും സൃഷ്ടിക്കാനുള്ള ശ്രമം നടത്തരുതെന്ന് പുല്‍പ്പള്ളി മേഖലാ അല്‍മായ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.
പീഡനക്കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികളെന്ന് സംശയിക്കുന്നവരെ നിയമത്തിന് വിട്ടുകൊടുക്കുകയും ചെയ്ത സഭാനേതൃത്വത്തെയും ആത്മീയ അജഗണങ്ങളെയും സമൂഹമധ്യത്തില്‍ അപഹസിക്കുകയും ചെയ്യുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്നും തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതും മാതൃകാപരമായി ശിക്ഷിക്കേണ്ടതും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സഭാ നേതൃത്വവും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തേണ്ടതുമാണ്.
എന്നാല്‍ തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ മറവില്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തെയും വൈദികരും മിഷനറിമാരും നല്‍കിവരുന്ന സമാനതകളില്ലാത്ത സേവനങ്ങളേയും വികൃതമാക്കരുതെന്നും അന്വേഷണത്തന്റെ മറവില്‍ കോണ്‍വെന്റുകളിലും പള്ളിമേടകളിലും പൊലിസ് വാഴ്ച നടത്താന്‍ ശ്രമിക്കുന്നത് മതേതര സംവിധാനത്തോട് തന്നെയുള്ള വെല്ലുവിളിയാണ്.
ഇത്തരം ഒറ്റപ്പെട്ട സംഭവത്തിന്റെ മറവില്‍ ക്രൈസ്തവ സമുദായത്തെയും മിഷനറിമാരെയും അവഹേളിക്കുന്ന സമീപനത്തില്‍ നിന്ന് അധികാരികള്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.ജെ ജോസ് അധ്യക്ഷനായി. ബെന്നി മാത്യു, ടി.ജെ മാത്യു, ടി.എം ജോര്‍ജ്, പി.എ ഡിവന്‍സ്, സി.ജെ ബാബു, തങ്കച്ചന്‍, വില്‍സണ്‍, എ.ജെ ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."