അനധികൃത തട്ടുകടകള്‍ അടച്ചുപൂട്ടണമെന്നാവശ്യപെട്ട് പരാതി നല്‍കി
കുന്നംകുളം: മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി നഗരത്തിലെ അനധികൃത തട്ടുകടകള്‍ അടച്ചു പൂട്ടണമെന്നാവശ്യപെട്ട് വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കി. ഷാജി ആലിക്കലിന്റെ നേതൃത്വത്തില്‍ ചെയര്‍പേഴ്‌സന്‍, സെക്രട്ടറി, ഹെല്‍ത്ത് സൂപ്രണ്ട്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുകയും അവ കഴിച്ച പലര്‍ക്കും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും അറിയാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ മഴക്കാലം കഴിയും വരേയെങ്കിലും ഇത്തരം അനധികൃത ഭക്ഷണ ശാലകള്‍ അടച്ചു പൂട്ടണമെന്നാണ് ആവശ്യം.
നഗരത്തില്‍ മുറുക്കാന്‍ കടകളില്‍ പോലും ഭക്ഷണം പാകം ചെയ്ത് വില്‍പന നടത്തുകയാണ്. യാതൊരു തരത്തിലുള്ള ശുചിത്വവും പാലിക്കാതെ തയ്യാറാക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും രോഗം പടരാന്‍ സാധ്യതയുണ്ട്. അനധികൃത സ്ഥാപനങ്ങളായതിനാല്‍ ആരോഗ്യ വകുപ്പ് ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്താറുമില്ലെന്നതിനാല്‍ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് നഗരത്തില്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്. അനധികൃതമായി കെട്ടിപൊക്കിയ ഷെഡുള്‍ പൊളിച്ചുകളയണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."