ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ചീക്കോട് പദ്ധതിയും കൊണ്ടോട്ടി താലൂക്ക് ആശുപത്രി വികസനവും
കൊണ്ടോട്ടി: സംസ്ഥാന ബജറ്റില്‍ ചീക്കോട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിന് തുകയും താലൂക്ക് ആശുപത്രിയുടെ വികസനത്തുവേണ്ട പ്രഖ്യാപനങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷ. മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ളതും ഇതുവരെ പൂര്‍ണമാകാത്തതുമായ ചീക്കോട് പദ്ധതിയുടെ വിതരണ ലൈന്‍ പൂര്‍ത്തീകരണത്തിന് ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. കൊണ്ടോട്ടി നഗരസഭയില്‍ വിതരണ പൈപ്പ് ലൈന്‍ പൂര്‍ണമായി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
മറ്റു പഞ്ചായത്തുകളിലാണ് ഇത് പൂര്‍ത്തിയാകാനുള്ളത്. വിതരണ പൈപ്പലൈന്‍ സ്ഥാപിക്കുന്നതിന് ലോക ബാങ്കിന്റെ സഹായം തേടിയിരുന്നെങ്കിലും നടപ്പായിട്ടില്ല. ബജറ്റില്‍ പൂര്‍ത്തീകരണത്തിന് തുക വകയിരുത്തുമെന്ന പ്രതീക്ഷയാണുള്ളത്.
കൊണ്ടോട്ടി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഒരു താലൂക്ക് ആശുപത്രിക്കുണ്ടാകേണ്ട ജീവനക്കാര്‍, മറ്റു സൗകര്യങ്ങള്‍ ഒന്നും ഇവിടെ നിലവില്ല. ബജറ്റില്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനുവേണ്ട പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചാലിയാര്‍ ടൂറിസം പദ്ധതി, കൊണ്ടോട്ടി പൈതൃക ടൂറിസം പദ്ധതി, ആര്.ടി ഓഫിസ്, ഡിവൈ.എസ്.പി ഓഫിസ്,വിമാനത്താവള ഭൂമിയേറ്റെടുക്കലിന് സ്ഥലം, ഹജ്ജ്ഹൗസ് വനിത കേന്ദ്രം തുടങ്ങിയവക്കും പ്രതീക്ഷകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."