വധശ്രമം: പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
മഞ്ചേരി: മാരകായുധങ്ങളുപയോഗിച്ച് സഹോദരങ്ങളെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടു പ്രതികളെയും മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചു. അഞ്ചു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്തപക്ഷം ആറു മാസത്തെ അധിക തടവ് അനുഭവിക്കണം.
മേലാറ്റുര്‍ എടപ്പറ്റ സ്വദേശികളായ മുട്ടുപാറ അബ്ദുര്‍റഹ്മാന്‍ എന്ന കുഞ്ഞുറ (29), മുട്ടുപാറ ഷറഫുദ്ദീന്‍ എന്ന കുഞ്ഞുട്ടി (32), മുട്ടുപാറ അബുബക്കര്‍ എന്ന കുഞ്ഞാണി (29), പുല്ലാനിക്കാട് കള്ളിക്കാടന്‍ മുഹമ്മദ് ജംഷീര്‍ (29), മുട്ടുപാറ മുഹമ്മദ് റഫീഖ് (26), മുട്ടുപാറ അബ്ബാസ് (29), മുട്ടുപാറ മുനീര്‍ (30), മുട്ടുപാറ യാക്കൂബ് (24) എന്നിവരെയാണ് ജില്ലാ ജഡ്ജി എ.വി നാരായണന്‍ ശിക്ഷിച്ചത്. 2013 ജനുവരി 25ന് രാത്രി ഒന്‍പതിനാണ് കേസിന്നാസ്പദമായ സംഭവം. എടപ്പറ്റ എളംകുന്ന് അരിമ്പ്ര തയ്യില്‍ അഹമ്മദിന്റെ മക്കളായ ഇസ്ഹാഖ് എന്ന നാണി (39), മൊയ്തു (36) എന്നിവരെ വീടിനു സമീപമുള്ള റോഡില്‍വച്ച് ഇരുമ്പ് പൈപ്പ്, വടി, കേബിള്‍ എന്നിവകൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഇവരുടെ പിതാവ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കടയുടെ ഹോളോബ്രിക്‌സുകള്‍ നാലാം പ്രതി മുഹമ്മദ് ജംഷീര്‍ തകര്‍ത്തിരുന്നു. ഇവര്‍ ഇതു ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."