'ബദര്‍ ഇന്നും പ്രസക്തമാണ് ' എസ്.കെ.എസ്.എസ്.എഫ് സെമിനാര്‍ നാളെ
തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ് റമദാന്‍ ക്യാംപയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടത്തുന്ന 'ബദര്‍ ഇന്നും പ്രസക്തമാണ്' എന്ന ശീര്‍ഷകത്തിലുളള സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശൂര്‍ ജില്ലാ സെമിനാറും നാളെ വൈകിട്ട് 3.30 മുതല്‍ തൃശൂര്‍ എം.ഐ.സി യില്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ: എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ, മുന്‍ എം.പി പി.സി ചാക്കോ, പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ സംസാരിക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി മോഡറേറ്ററായിരിക്കും. ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം വിഷയാവതരണം നടത്തും.ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം ആമുഖ പ്രഭാഷണം നടത്തും. കടമേരി റഹ്മാനിയ്യ അറബിക് കോളജില്‍ ഈ വര്‍ഷം മുത്വവ്വല്‍ പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയ മുഹമ്മദ് സ്വാലിഹ് കെ.എം, അബ്ദു റഹീം വെട്ടിക്കാട്ടിരി, കാപ്പാട് ഹസനി കോളജില്‍ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫൈസല്‍ കെ.വൈ മൂള്ളൂര്‍ക്കര എന്നിവരെ എസ്.കെ.എസ്.എസ്.എഫ് ത്വലബാ ജില്ലാ സമിതി ചടങ്ങില്‍ ആദരിക്കും.
എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ജില്ലാ സെക്രട്ടറി ഇല്യാസ് ഫൈസി, സുപ്രഭാതം ഡയറക്ടര്‍ അബൂബക്കര്‍ ഖാസിമി, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, എസ്.എം.എഫ് ജില്ലാ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി ബാഖവി, ടി.എസ് മമ്മി സാഹിബ്, ട്രഷറര്‍ ത്രീസ്റ്റാര്‍ കുഞ്ഞി മുഹമ്മദ് ഹാജി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീന്‍ വെമ്പേനാട്, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കരീം ഫൈസി, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.എ റഷീദ് നാട്ടിക, എം.ഐ.സി കേന്ദ്ര കമ്മിറ്റി വര്‍ക്കിങ് സെക്രട്ടറി കെ.എസ്.എം ബഷീര്‍ ഹാജി, സെക്രട്ടറി സി.എ ഷംസു ദ്ധീന്‍, ഗള്‍ഫ് സത്യധാര മാനേജിങ് ഡയറക്ടര്‍ ഷിയാസ് സുല്‍ത്താന്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലര്‍ ഇബ്രാഹിം ഫൈസി പഴുന്നാന, ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍, ജില്ലാ വര്‍ക്കിങ് സെക്രട്ടറി അഡ്വ.ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ജില്ലാ ട്രഷറര്‍ മെഹ്‌റൂഫ് വാഫി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."