പിന്നാക്ക സംവരണം ഔദാര്യമല്ല: സാദിഖലി തങ്ങള്‍
മലപ്പുറം: പിന്നാക്കക്കാര്‍ക്കു ഭരണഘടന നല്‍കുന്ന അവകാശമാണു സംവരണമെന്നും അതു ഭരണകൂടത്തിന്റെ ഔദാര്യമല്ലെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
സാമ്പത്തിക സംവരണത്തിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യമായും വിദ്യഭ്യാസപരമായും പിന്തള്ളപ്പെട്ട ഒരു വിഭാഗത്തെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്തുകയെന്നതു സമൂഹത്തിന്റെ ബാധ്യതയാണ്. അതുകൊണ്ടാണ് രാഷ്ട്രശില്‍പികള്‍ ഭരണഘടനയില്‍ പിന്നാക്ക സംവരണം എഴുതിച്ചേര്‍ത്തത്. സംവരണ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം മുസ്‌ലിം ലീഗ് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യുഎ ലത്വീഫ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.ടി അഷ്‌റഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ആശിഖ് ചെലവൂര്‍, മുജീബ് കാടേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."