HOME
DETAILS
MAL
ബി.ജെ.പി വര്‍ഗീയത ആയുധമാക്കുന്നു: എ.എ റഹിം
backup
January 31 2019 | 03:01 AM
ചെറുവത്തൂര്‍: അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി വര്‍ഗീയത ആയുധമാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കയ്യൂരില്‍ സംഘടിപ്പിച്ച 'യുവസാക്ഷ്യം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി രാഷ്ട്രീയ ലക്ഷ്യം ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയാണ് വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുള്ളത്. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം വര്‍ഗീയ കലാപങ്ങള്‍ 28 ശതമാനം വര്‍ധിച്ചുവെന്നതാണ് കണക്കെന്നും റഹിം പറഞ്ഞു.
കെ. സുധാകരന് അധ്യക്ഷനായി. രജീഷ് വെള്ളാട്ട് , കെ.പി സതീഷ് ചന്ദ്രന്, വി.കെ രാജന്, സി.ജെ സജിത്ത്, എം. രാജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."