HOME
DETAILS
MAL
ഇ.എസ്.ഐ ആശുപത്രികളില്‍ സി.ബി.ഐ റെയ്ഡ്
backup
June 18 2016 | 00:06 AM
കൊല്ലം: ആശ്രാമത്തെയും എഴുകോണിലേയും ഇ.എസ്.ഐ ആശുപത്രികളില്‍ സി.ബി.ഐ സംഘം റെയ്ഡ് നടത്തി. ആശുപത്രിയില്‍ നിലവിലുള്ള റഫറല്‍ സമ്പ്രദായത്തിന്റെ അപാകതകള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചില സ്വകാര്യ ആശുപത്രികളിലേയ്ക്ക് മാത്രം റഫര്‍ ചെയ്യുന്നുവെന്നായിരുന്നു പരാതി.
ഇതിനു പുറമെ ഓഡിറ്റ് സംബന്ധമായ ചില രേഖകളും സി.ബി.ഐ സംഘം കണ്ടെടുത്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള എട്ടംഗസംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."