ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയെ കാണുന്നു; കൂടിക്കാഴ്ചയില്‍ അമിത് ഷായും
ന്യൂഡല്‍ഹി: മധ്യപ്രദേശ് പ്രതിസന്ധി ശക്തമായി തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി ബി.ജെ.പി. ഇടഞ്ഞു നില്ക്കുന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയെ കാണുന്നു. അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച. അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. സിന്ധ്യ അനുകൂലികളായ 17എം.എല്‍.എമാര്‍ ബംഗളൂരുവില്‍ എത്തിയ പശ്ചാത്തലത്തിലാണ് സിന്ധ്യ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചു തുടങ്ങിയത്.
ഇടഞ്ഞു നില്ക്കുന്ന എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനം നടത്തി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമത്തിന്റെ ഭാഗമായി മധ്യപ്രദേശ് സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച രാജിവെച്ചിരുന്നു.
എല്ലാ മന്ത്രിമാരും പങ്കെടുത്ത യോഗത്തിലാണ് കമല്‍നാഥ് രാജി ആവശ്യപ്പെട്ടത്. നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഈ ഫോര്‍മുലയിലേക്ക് കമല്‍നാഥ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."