HOME
DETAILS

ബിനാമി ബിസിനസ് തടയുന്നതിനു ശക്തമായ നടപടിയെന്ന് വാണിജ്യ മന്ത്രാലയം

  
backup
March 08 2017 | 04:03 AM

%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf

ജിദ്ദ: സഊദിയില്‍ ബിനാമി ബിസിനസ്സ് തടയുന്നതിനു ശക്തമായ നടപടികള്‍ വരുന്നു. ഇതിനായി കറന്‍സി രഹിത ഇടപാടുകള്‍ നടപ്പിലാക്കും.സാധനങ്ങള്‍ വാങ്ങിക്കുമ്പോഴും കൊടുക്കുമ്പോഴും ബില്‍ നിര്‍ബന്ധമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ബിനാമി ബിസിനസ്സ് തടയുന്നതിനു വേണ്ടി ശക്തമായ നടപടികള്‍ക്കാണ് സഊദി വാണിജ്യ നിക്ഷേപ മന്ത്രാലയം ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമാക്കും.  കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴും കൊടുക്കുമ്പോഴുമല്ലാം ബില്ല് നിര്‍ബന്ധമാക്കും.  ഇടപാടുകളുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം തുടങ്ങിയ വിവിധ നടപടികളാണ് ബിനാമി ബിസിനസ്സ് തടയുന്നതിനു മന്ത്രാലയം നടപ്പിലാക്കുന്നത്.

കൂടാതെ ഇടപാടുകള്‍ കറന്‍സിരഹിതമാക്കുന്നതിനു വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപടിയും സ്വീകരിക്കും.  ഇത് ബിനാമി ബിസിനസ്സ് തടയുന്നതിനു ഒരു പരിധി വരെ സഹായകമായേക്കുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്തെ ചില്ലറ വില്‍പന മേഖലയിലാണ് ഏറ്റവും കൂടുതല്‍ ബിനാമി ബിസിനസ്സ് നടക്കുന്നതെന്നാണ് കണ്ടെത്തിയത്.
അതുകൊണ്ട്തന്നെ ഈ മേഖലയില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കും. ബിനാമി ബിസിനസ് നടത്തുന്നതില്‍  രണ്ടാം സ്ഥാനത്തുള്ളത് കരാറുകള്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനങ്ങളാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം 457 ബിനാമി ബിസിനസ്സ് കേസുകളാണ് പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  7 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago