HOME
DETAILS
MAL
മയ്യിത്ത് പുതുമയോടെ കണ്ട സംഭവം; പ്രത്യേക താല്പര്യങ്ങളില്ലെന്ന് ജമാഅത്ത് കമ്മിറ്റി
backup
January 31 2019 | 03:01 AM
കാഞ്ഞങ്ങാട്: മൗവ്വല്‍ രിഫാഹിയ്യ ജമാഅത്തിന് കീഴില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കബറടക്കിയ വ്യക്തിയുടെ മയ്യിത്ത് പുതുമയോടെ കണ്ട സംഭവവുമായി ബന്ധപ്പെട്ട് മറ്റ് താല്പര്യങ്ങളൊന്നുമില്ലന്ന് ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ ആമു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ പുതുമയോടെ കണ്ട ആമു എന്ന വ്യക്തിയുടെ മയ്യിത്ത് കബറടക്കിയിട്ടുണ്ട്. എന്നാലും സോഷ്യല്‍ മീഡിയയിലും മറ്റും ഈ മയ്യത്തിനെക്കുറിച്ച് അറിഞ്ഞ് ആളുകള്‍ കാണാന്‍ വരുന്നുണ്ട്. അവരെ തടയാന്‍ ജമാഅത്ത് കമ്മിറ്റിക്ക് സാധ്യമല്ല. എന്നാല്‍ അവരില്‍നിന്ന് പണം ഈടാക്കുകയോ മറ്റ് സാമ്പത്തികമായി എന്തെങ്കിലും നേര്ച്ചയോ കമ്മിറ്റി വാങ്ങുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."