കാഞ്ഞങ്ങാട്-കാസര്‍കോട് നോണ്‍സ്റ്റോപ്പ് ബസ് സര്‍വിസ് നാളെ മുതല്‍
കാഞ്ഞങ്ങാട്: കെ.എസ്.ആര്.ടി.സിയുടെ കാസര്‍കോട്-കാഞ്ഞങ്ങാട് നോണ്‍സ്റ്റോപ്പ് ബസ് സര്‍വിസ് നാളെ ആരംഭിക്കുമെന്ന് കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ ടി.കെ രാജന് അറിയിച്ചു. ചന്ദ്രഗിരി വഴിയാണ് ബസോടുക.പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ബസാണ് വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങുന്നത്. യാത്രക്കാരുടെ വര്ധനവിനുസൃതമായി ബസുകളുടെ എണ്ണം വര്‍ധിപ്പിക്കും. കാഞ്ഞങ്ങാട്ടുനിന്ന് കാസര്‍കോട്ടേക്ക് നോണ്‍ സ്റ്റോപ്പ് ബസില്‍ അരമണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയും.
കാഞ്ഞങ്ങാട്-കാസര്‍കോട് നോണ്‍ സ്റ്റോപ്പ് ബസ് സര്‍വിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്മാന് വി.വി രമേശന്റെ നേതൃത്വത്തില്‍ നഗരസഭാ വികസനസമിതി ജനറല്‍ കണ്‍വീനര്‍ സി. യൂസഫ് ഹാജി, ടി. മുഹമ്മദ് അസ്ലം എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നോണ്‍ സ്റ്റോപ്പ് ബസ് സര്‍വിസ് ആരംഭിക്കാന്‍ കെ.എസ്.ആര്.ടി.സി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."