HOME
DETAILS

തണല്‍ വിരിക്കുന്ന പെണ്‍മരങ്ങള്‍

  
backup
March 08 2017 | 04:03 AM

womens-day-women

ഇരുട്ട് കയറിയ ജീവിതത്തില്‍ പുഞ്ചിരി കൊണ്ട് പ്രകാശം വീശുന്ന ചിലരെ കുറിച്ച് നമ്മള്‍ അറിയേണ്ടതുണ്ട് . കുന്നിക്കുരുവോളം പോന്നതിന് സങ്കടപ്പെട്ടു നടക്കുന്ന നമ്മള്‍ ഇവര്‍ക്കു മുമ്പില്‍ നല്ല അസ്സല്‍ കോമാളികളാണെന്ന് തിരിച്ചറിയാന്‍....

തിതീക്ഷണമായ ചില ജീവിതാനുഭവങ്ങളെ ചിലപ്പോള്‍ കഥയാക്കാനോ കവിതയാക്കാനോ കഴിഞ്ഞെന്നു വരില്ല .ജീവിതത്തിലെ പല നിറങ്ങളിലൂടെയുമുളള വിസ്മയസഞ്ചാരങ്ങളാണ് പലപ്പോഴും എഴുത്ത് .വെളുത്തും കറുത്തും ദിനങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരിക്കെ ,മനസ്സില്‍ പൊളളലേല്‍പ്പിച്ച ചില പെണ്‍മുഖങ്ങളുണ്ട് .ഞാനവരെ കുറിച്ച് പറയാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് എന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന ചില പെണ്‍മുഖങ്ങള്‍. ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍ എന്ന ഡിപാര്‍ട്ട്‌മെന്റിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി.
പലതരത്തില്‍ പരിക്കുകളേറ്റവര്‍. മരത്തില്‍ നിന്ന് വീണ് നട്ടെല്ല് പൊട്ടിയവര്‍ , കുഴഞ്ഞു വീണ് ശരീരം തളര്‍ന്നു പോയവര്‍ ,ജോലിക്കിടെ കാല്‍വഴുതി അഞ്ചാം നിലയില്‍ നിന്നും വീണ് ഓര്‍മ്മ പോലും നഷ്ടപ്പെട്ടവര്‍ ,ആക്‌സിഡന്റില്‍ കാലിന്റെ ശേഷി നഷ്ടപ്പെട്ട പതിനേഴുകാരന്‍ തുടങ്ങി, ജന്മനാ വൈകല്യമുള്ള മാനവ് എന്ന പന്ത്രണ്ടുകാരന്‍ വരെ. ഓരോന്നും വേദനകള്‍ പെയ്യുന്ന ജീവിത കഥകള്‍. പന്ത്രണ്ടുകാരന്‍ മാനവും ,നാലുവയസ്സുക്കാരന്‍ റഫ്‌നാസും, പത്തു മാസം മാത്രം പ്രായമുളള സയാനും എന്റെ കുഞ്ഞനിയന്മാരായിരുന്നു. അവിടുത്തെ പോസ്റ്റിംഗ് കഴിഞ്ഞ് യാത്ര പറയാന്‍ ചെന്നപ്പോള്‍ കെട്ടിപിടിച്ചുമ്മ തന്ന് എന്നെ കരയിപ്പിച്ചവര്‍.
പക്ഷേ ,എനിക്ക് പറയാനുളളത് ഈ നക്ഷത്ര കുഞ്ഞുങ്ങളെ കുറിച്ചല്ല ...
വിധിയുടെ കുറുമ്പില്‍ പ്രതീക്ഷകളുടെ ചിറകുകളറ്റ ആ ജീവിതങ്ങളുടെ കൂട്ടിരിപ്പുകാരെ കുറിച്ചാണ്. അഞ്ചാം നിലയില്‍ന്നു വീണ് കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട് കിടക്കുന്ന 28 കാരന്‍ യാസിറിന്റെ ഭാര്യ 23 കാരി ഷഹന മുതല്‍ ,ജന്മനാ ബുദ്ധി വൈകല്യമുളള, ഇപ്പോള്‍ വലതുവശം പൂര്‍ണമായ് തളര്‍ന്ന 58കാരന്‍ സുധാകരേട്ടന്റെ ചേച്ചി 63 കാരി ലക്ഷിയമ്മ വരെയുളള ശക്തമായ പെണ്‍കരുത്തിനെ കുറിച്ചാണ്.
പെട്ടെന്നൊരു ദിവസം ജീവിതത്തിന്റെ നിറങ്ങള്‍ മാറിമറിയുന്ന വല്ലാത്തൊരു അവസ്ഥയുണ്ട്. അവിടെ നെഞ്ചുറപ്പോടെ നില്‍ക്കുന്നവരാണിവര്‍.

.വെളുത്തും കറുത്തും ദിനങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരിക്കെ ,മനസ്സില്‍ പൊളളലേല്‍പ്പിച്ച ചില പെണ്‍മുഖങ്ങളുണ്ട് . വിധിയുടെ കുറുമ്പില്‍ പ്രതീക്ഷകളുടെ ചിറകുകളറ്റ ആ ജീവിതങ്ങളുടെ കൂട്ടിരിപ്പുകാര്‍. പെട്ടെന്നൊരു ദിവസം ജീവിതത്തിന്റെ നിറങ്ങള്‍ മാറിമറിയുന്ന വല്ലാത്തൊരു അവസ്ഥയുണ്ട്. അവിടെ നെഞ്ചുറപ്പോടെ നില്‍ക്കുന്നവരാണിവര്‍.

കുടുംബത്തിന്റെ ഏക ആശ്രയമായുളളവനാണ് ഓര്‍മ്മ പോലും നഷ്ടപ്പെട്ട് ഒരു മനുഷ്യ ശരീരം മാത്രമായി കിടക്കുന്നത്. എന്നിട്ടും അടങ്ങാത്ത പ്രതീക്ഷകളും ,സ്വപ്നങ്ങളും കൂട്ടുപിടിച്ച് പതിയെ അവരെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്ന സ്‌നേഹത്തിന്റെ വന്മരങ്ങള്‍. 

സഹോദരിയായും ,ഭാര്യയായും ,അമ്മയായും അവള്‍ ഉറച്ചു നില്‍ക്കുന്നു. മുന്നില്‍ വന്നുനിന്നു പല്ലിളിച്ചു കാണിക്കുന്ന വിധിയുടെ ക്രൂരതയോട് സഹനത്തോടെ പുഞ്ചിരിച്ചു കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന ശക്തി പര്‍വ്വങ്ങള്‍.
പെട്ടെന്നുളള തകര്‍ച്ചയില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് വിഷാദം പാടെ വിഴുങ്ങിയ മുഖവുമായ് നടക്കുന്നവരായിരുന്നു ഞാനവിടെ കണ്ട ആണ്‍ മുഖങ്ങളിലേറെയും. ഒരു ഭാഗം കുഴഞ്ഞുപോയ ഭാര്യയെ ഉപേക്ഷിച്ചവനെയും ,പ്രതീക്ഷകളറ്റിട്ടും തന്റെ ഓര്‍മ്മയില്ലാത്ത ഭാര്യയെ നോക്കുന്ന ഭര്‍ത്താവിനേയും ഞാനവിടെ കണ്ടു. പക്ഷേ അവയെല്ലാം വിഷാദം കാര്‍ന്നുതിന്ന പുഞ്ചിരി മാഞ്ഞു പോയ മുഖങ്ങളായിരുന്നു.
അതു കൊണ്ട് തന്നെയാണ് വിധിയെ പുഞ്ചിരിച്ച് നേരിടുന്ന 'അവളെ' കുറിച്ച് പറഞ്ഞതും ...!
'അവളെ' പുകഴ്ത്തുകയും 'അവനെ' ഇകഴ്ത്തുകയുമല്ല എന്റെ ലക്ഷ്യം ...മറിച്ച് വിധിയെ കരുത്തോടെ നേരിടുന്ന ചിലരെ കുറിച്ച് ,ഇരുട്ട് കയറിയ ജീവിതത്തില്‍ പുഞ്ചിരി കൊണ്ട് പ്രകാശം വീശുന്ന ചിലരെ കുറിച്ച് നമ്മള്‍ അറിയേണ്ടതുണ്ട് .
കുന്നിക്കുരുവോളം പോന്നതിന് സങ്കടപ്പെട്ടു നടക്കുന്ന നമ്മള്‍ ഇവര്‍ക്കു മുമ്പില്‍ നല്ല അസ്സല്‍ കോമാളികളാണെന്ന് തിരിച്ചറിയാന്‍ ........!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  17 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  17 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  17 days ago