HOME
DETAILS
MAL
പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
backup
March 10 2020 | 07:03 AM
പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള രണ്ടു പേര്‍ക്കു കൂടിയാണ് രോഗബാധ കണ്ടെത്തിയത്. ഇവര്‍ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം എട്ടായി.
പത്തനംതിട്ട ജില്ലയില്‍ മാത്രം രോഗബാധ സംശയിച്ച് 19 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ശ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി ബന്ധപ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."