HOME
DETAILS
MAL
ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിന് ഏഴുവര്‍ഷം തടവ്
backup
January 31 2019 | 04:01 AM
തലശ്ശേരി: ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിന് ഏഴുവര്‍ഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ.
ആലക്കോട് തിമിരി കരയാട്ടെ പാറക്കണ്ടി വീട്ടില്‍ പുഷ്പയെ(46) വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ചതിന് ഭര്‍ത്താവ് പി.സി ചന്ദ്രനെ (49) യാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മദ്യപാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചതിനാണ് പുഷ്പയെ ചന്ദ്രന് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.
പ്രതി പിഴയടച്ചാല്‍ സംഖ്യ ഭാര്യക്കും മകള്‍ക്കും തുല്യമായി വീതിച്ചു നല്‍കണം. പിഴ അടക്കുന്നില്ലെങ്കില്‍ ഒന്‍പത് മാസം അധിക തടവ് അനുഭവിക്കണം. 2017 ഒക്ടോബര്‍ 28ന് പുലര്‍ച്ചെയായിരുന്നു അക്രമം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി.കെ രാമചന്ദ്രന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."