HOME
DETAILS

തലസ്ഥാനത്ത് ശക്തമായ മഴ പരക്കെ നാശനഷ്ടം

  
backup
June 18 2016 | 00:06 AM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%ae%e0%b4%b4-%e0%b4%aa

തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷംകലക്ടറും സംഘവും രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തില്‍


തിരുവനന്തപുരം: കാലവര്‍ഷം വീണ്ടും സജീവമായതോടെ തലസ്ഥാനത്ത് നാശന്ഷടത്തിന്റെ അളവും കൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴയിലും കാറ്റിലും തീര മേഖലയില്‍ ഉള്‍പ്പെടെ കനത്ത നാശനഷ്ടമുണ്ടായി. വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. മരം വീണതിനെതുടര്‍ന്ന് നേമത്ത് തീവണ്ടി ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകളും മരംവീണ് തകര്‍ ന്നു.
ശക്തമായ കാറ്റില്‍ വലിയതുറ ഭാഗത്താണ് മൂന്നു വീടുകള്‍ തകര്‍ന്നത്. നേമത്ത് വൈകിട്ടാണ് തിരുവനന്തപുരം-ചെന്നൈ എഗ്മോര്‍ അനന്തപുരി എക്‌സ്പ്രസ് ട്രെയിനിനു മുകളില്‍ മരം ഒടിഞ്ഞു വീണത്. ഇതേതുടര്‍ന്ന് ഏറെ നേരം ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും വിദഗ്ധര്‍ എത്തിയാണ് മരം മുറിച്ചു നീക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. കലക്ട്രറ്റിനു മുന്നിലും കൈമനത്തും ഈഞ്ചയ്ക്കലിലും ശാസ്തമംഗലത്തും മരം ഒടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു.
കലക്റ്ററേറ്റിനു മുന്നില്‍ മരം ഒടിഞ്ഞു വീണ് കാല്‍നട യാത്രക്കാരന്‍ തലനാരിഴക്കാണു രക്ഷപ്പെട്ടത്. ശാസ്തമംഗലത്ത് വലിയ തണല്‍മരം വൈദ്യുതി പോസ്റ്റിന് മുകളിലൂടെയാണ് റോഡിലേക്ക് പതിച്ചത്. മറ്റ് വാഹനങ്ങളൊന്നും ഈ സമയത്ത് സ്ഥലത്തില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി ഒരു മണിക്കൂറിനകം ഗതാഗതം പുന:സ്ഥാപിച്ചു. പാല്‍ക്കുളങ്ങര ദേവീക്ഷേത്രത്തിന് സമീപവും മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.
പേരൂര്‍ക്കട സിവില്‍സ്റ്റേഷന്‍ കവാടത്തില്‍ നിന്ന മരം ശക്തമായ കാറ്റില്‍ മറിഞ്ഞുവീണു. കലക്ടര്‍ ബിജു പ്രഭാകറും സംഘവും സഞ്ചരിച്ച വാഹനം കടന്നു പോയ ഉടനെയാണ് വന്‍ ശബ്ദത്തില്‍ മരം വീണത്. നാലുമണിയോടെ ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് കലക്ടര്‍ സിവില്‍സ്റ്റേഷനിലെത്തിയത്. ഗണ്‍മാന്‍ രതീഷും ഡ്രൈവര്‍ ശ്രീലാലും ഒപ്പം ഉണ്ടായിരുന്നു. അല്‍പ്പ നിമിഷം കൂടി താമസിച്ചാണ് കലക്ടറുടെ വാഹനം എത്തിയിരുന്നതെങ്കില്‍ മരം വീണ് വന്‍ അപകടമുണ്ടായേനെ. സിവില്‍സ്റ്റേഷന്‍ പരിസരത്ത് അപകടം വിതയ്ക്കുന്ന നിലയില്‍ പല മരങ്ങളും നില്‍പ്പുണ്ട്. ഇവ നീക്കം ചെയ്തില്ലെങ്കില്‍ വലിയ ഭീഷണിയാണെന്ന് ജീവനക്കാര്‍ പറയുന്നു.
വൈദ്യുതപോസ്റ്റും കാത്തിരിപ്പു കേന്ദ്രത്തിന്റെ മേല്‍ക്കൂരയും തകര്‍ത്ത് മരം റോഡിലേക്കാണ് വീണത്. ഇതേ തുടര്‍ന്ന് കുടപ്പനക്കുന്ന് മണ്ണന്തല റോഡില്‍ അല്‍പ്പസമയം ഗതാഗതം മുടങ്ങി. കലക്ടറേറ്റിലേക്ക് പ്രവേശിക്കാനാകാതെ ബസുകളും മറ്റു വാഹനങ്ങളും വഴിയില്‍ കിടന്നതോടെ ഗതാഗതം താറുമാറായി. പേരൂര്‍ക്കടയിലും പരിസരപ്രദേശങ്ങളിലുമായി ചെറുതും വലുതുമായി പതിനാലോളം മരങ്ങള്‍ വീണിരുന്നു.
സ്‌കുളുകളും ഓഫിസുകളും വീടുന്ന സമയമായത്ത് മഴ എത്തിയതോടെ നഗരത്തില്‍ ജനജീവിതം ദുസഹമായി. പ്രധാന റോഡുകളിലെല്ലാം മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. പല സ്ഥലങ്ങളിലും മരം വീണും മറ്റും വൈദ്യുതി ബന്ധം താറുമാറായി. മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എസ്.എസ് കോവില്‍ റോഡില്‍ ഉള്‍പ്പെടെ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മരങ്ങള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് ഫയര്‍ഫോഴ് ഓഫിസിലേക്ക് ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു. 500 ലധികം ഫോണുകളാണ് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയത്. ഇതാദ്യമായാണ് നിലയ്ക്കാതെയുള്ള ഫോണ്‍കോളുകള്‍ ഫയര്‍ഫോഴ്‌സ് ഓഫിസിലേക്ക് എത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും  സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പെരിങ്ങമ്മല, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വര്‍ക്കല തുടങ്ങി സ്ഥലങ്ങളിലെല്ലാം ഇന്നലെ നല്ല മഴ ലഭിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago