നോട്ട് നിരോധനത്തിന്റെ അനന്തര ഫലങ്ങള്‍: റിപ്പോര്‍ട്ട് അടുത്ത മാസം
ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പാക്കിയതിനു ശേഷം രാജ്യത്തുണ്ടായ അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അടുത്ത മാസം പുറത്തു വരും. പാര്‍ലമെന്ററി പാനല്‍ ആണ് ഏപ്രിലില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുക.
ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍,പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയാറാക്കുക. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നോട്ട് നിരോധനം എങ്ങനെ ബാധിച്ചു എന്നതായിരിക്കും റിപ്പോര്‍ട്ടില്‍ ഉണ്ടാവുക.
ബജറ്റ് സെഷന് ആരംഭിക്കുന്നതിനു മുമ്പായി ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയെന്ന് പി.എ.സി വക്താവ് കെ.വി തോമസ് പറഞ്ഞു. ഈ വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 12 വരെയാണ് പാര്‍ലമെന്റിലെ ബജറ്റ് സെഷന് നടക്കുന്നത്. കഴിഞ്ഞ നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 1000,500 രൂപ നോട്ടുകള്‍ നിരോധിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."