ഓട്ടോറിക്ഷകളില്‍ മീറ്ററുകള്‍ നിര്‍ബന്ധമാക്കാന്‍ നടപടിയുമായി ആര്.ടി.ഒ
തലശ്ശേരി: ജില്ലയില്‍ സര്‍വിസ് നടത്തുന്ന മുഴുവന്‍ ഓട്ടോറിക്ഷകളിലും ഫെയര്‍ മീറ്ററുകള്‍ നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഏതാനും ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. ഫെബ്രുവരി അഞ്ച് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ആര്.ടി.ഒ അറിയിച്ചു.
തലശ്ശേരി നഗരത്തില്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകളില്‍ അമിതചാര്‍ജ് ഈടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മീറ്ററുകള്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനമായത്. ആദ്യഘട്ടം ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കും. തുടര്‍ന്ന് പരിശോധന ശകതമാകും. നിയമ ലംഘനം കണ്ടെത്തിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റെ് ആര്.ടി.ഒ എന്‍.പി സുഭാഷ് ബാബു പറഞ്ഞു. തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി യൂനിയന്‍ നേതാക്കളുമായി ആ.ര്‍.ടി.ഒ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."