HOME
DETAILS
MAL
പുനലൂര്‍ ആര്.പി.എല്ലില്‍ റീപ്ലാന്റിങ് പുന:രാരംഭിക്കും
backup
June 18 2016 | 00:06 AM
പുനലൂര്‍: റിഹാബിലിറ്റേഷന്‍ പ്ലാന്റെഷന്‍ നിര്‍ത്തിവച്ചിരുന്ന റബര്‍ റീപ്ലാന്റിങ് മൂന്ന് ദിവസത്തിനകം പുനരാരംഭിക്കാന്‍ തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്, വനം മന്ത്രി കെ.രാജു എന്നിവരുടെ സാന്നിധ്യത്തില്‍ ട്രേഡ് യൂണിയന് മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇത്തരം ഭൂമിയില്‍ തേക്കിന് തൈകള്‍ വച്ചുപിടിപ്പിക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനം റദ്ദാക്കാന്‍ യോഗം നിര്‍ദേശിച്ചു. റബര്‍ വച്ചുപിടിപ്പിക്കാന്‍ കഴിയാത്ത ഭൂമി ഒഴിച്ചിട്ട ശേഷം ഈ സ്ഥലത്ത് റബര്‍ പ്ലാന്റേഷന് ദോഷം ചെയ്യാത്തതരത്തിലുള്ള കൃഷി നടത്തി വൈവിദ്യവല്കരണം നടപ്പാക്കും.
ഇതിനായി ലാഭകരമായി നടത്താന്‍ കഴിയുന്ന കൃഷി സംബന്ധിച്ച് മാനേജ്മെന്റ് ട്രേഡ് യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."