HOME
DETAILS

തടവുകാരന് ജോലിക്ക് കണക്കായി വേതനം നല്‍കണം

  
backup
January 31 2019 | 04:01 AM

%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95

കണ്ണൂര്‍: ഹൃദ്രോഗിയായ തടവുകാരന് രണ്ടുദിവസത്തെ ജോലിക്ക് ഒരുദിവസത്തെ വേതനം നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. തടവുകാരന്‍ ജോലിചെയ്ത ദിവസങ്ങളിലെ വേതനം മുഴുവനും നല്‍കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനു കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്‍കി. തൃശൂര്‍ എം.എ.സി.ടി കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ച മുഹമ്മദ് ഹനീഫയ്ക്കു പൂര്‍ണവേതനം നല്‍കാനാണ് ഉത്തരവ്. തനിക്കു ഭാര്യയും മൂന്നു പെണ്‍മക്കളുമുണ്ടെന്നും വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നതെന്നും മുഹമ്മദ് ഹനീഫ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ജയിലില്‍ ജോലിചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം അയച്ച് നല്‍കിയാണു കുടുംബം പുലരുന്നതെും പരാതിയില്‍ പറയുന്നു. കമ്മിഷന്‍ ജയില്‍ സൂപ്രണ്ടില്‍ നിന്നു റിപ്പോര്‍ട്ട് തേടിയിരുന്നു.
ഹനീഫ ഹൃദ്രോഗത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബൈപാസ് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ശാരീരിക ശേഷിയില്ലാത്തതിനാല്‍ മരുന്ന് നല്‍കി തിരിച്ചയക്കുകയായിരുന്നു.
പരാതിക്കാരന് ആയാസരഹിതമായ ജോലിനല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി ബ്ലോക്കില്‍ തൂപ്പുകാരന്റെ ജോലിയാണു നല്‍കിയിരിക്കുന്നത്. ഒരുദിവസം മൂന്നുമണിക്കൂര്‍ ജോലി ചെയ്താല്‍ മതിയാകും. അതിനാല്‍ രണ്ടുദിസത്തെ ജോലിക്ക് ഒരുദിവസത്തെ വേതനമാണു നല്‍കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ടുദിവസത്തെ ജോലിക്ക് ഒരുദിവസത്തെ വേതനം നല്‍കുന്നതു ശരിയല്ലെന്നു കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. പൂര്‍ണ ആരോഗ്യവാന്‍മാരായ തടവുകാര്‍ മടിയന്‍മാരും അലസരുമാണെങ്കില്‍ അവര്‍ക്ക് ഇത്തരമൊരു നിബന്ധന നല്‍കുന്നത് തെറ്റല്ലെന്നു കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ശാരീരിക അവശതയുള്ള ഒരാള്‍ക്ക് രണ്ടുദിവസത്തെ ജോലിക്ക് ഒരുദിവസത്തെ വേതനം നല്‍കുന്നതു ശരിയല്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരനു തുടര്‍ന്നും ആയാസരഹിതമായ ജോലിനല്‍കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago