പാലാരിവട്ടം പാലം അഴിമതി: തന്നെ പ്രതിചേര്‍ത്തത് രാഷ്ട്രീയ തീരുമാനമെന്ന് വി കെ ഇബ്രാഹിം കുഞ്ഞ്
ആലുവ: പാലാരിവട്ടം പാലം അഴിമതി കേസില്‍ തന്നെ പ്രതിചേര്‍ത്തത് രാഷ്ട്രീയ തീരുമാനമാണെന്ന് മുന്‍ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് എം. എല്‍.എ ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എറണാകുളം പൊളിക്റ്റിസിന്റെ ഭാഗമായി ജില്ലയിലെ സി പി എം നേതാക്കളും കമ്മിറ്റികളും തന്നെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തമായി സമര രംഗത്തായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയാണ് തന്നെ പ്രതിചേര്‍ത്തത്.
ഏതെങ്കിലും ഒരു പാര്‍ട്ടി കുറ്റവാളിയെന്ന് തീരുമാനിച്ച് പ്രഖ്യാപിക്കുന്ന ആളെ പ്രതിയാക്കുന്ന സമ്പ്രദായം വളെരെ ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിലപാട് ഈ കേസില്‍ ഇരുവരെ വരെ നീതിയുക്തമാണ്. പക്ഷെ സങ്കുചിതമായ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ നിലപാടാണ് തന്നെ പ്രതിചേര്‍ക്കാന്‍ കാരണം. കളമശ്ശേരി സീറ്റ് നോട്ടമിട്ടു കൊണ്ട് ഇന്ന് വരെ തിരഞ്ഞെടുപ്പില്‍ ജയിക്കാത്തവരും സീറ്റ് ലഭിക്കും എന്ന് ഉറപ്പ് പോലുമില്ലാത്ത കളമശ്ശേരിയിലെ സി പി എം നേതാക്കള്‍ നടത്തുന്ന രാഷ്ട്രീയ ഗുഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. കോടതിയില്‍ എത്തിയ കേസിന്റെ ന്യായാന്യായങ്ങള്‍ ഇനി പരിശോധിക്കേണ്ടത് കോടതിയാണ്. അന്വേഷണവുമായും കോടതി നടപടികളുമായും പൂര്‍ണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രേരിതമായി എടുത്ത ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടേണ്ടതില്ല. പ്രതി ചേര്‍ത്ത് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതിനെ തുടര്‍ന്ന് സ്വാഭാവികമായ നടപടി മാത്രമാണ് വസതിയില്‍ നടന്ന റെയ്ഡ്. തുടര്‍ന്ന് തന്ന മഹസറില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ വി എസ് സര്‍ക്കാര്‍ കല്ലിട്ടതും തന്റെ കാലത്ത് കല്ലിട്ട് പൂര്‍ത്തികരിച്ചതുമായ 245 പാലവും, നിര്‍മാണം തുടങ്ങി വെച്ച് ഇപ്പോള്‍ പൂര്‍ത്തിയായതുള്‍പ്പെടെ 500 പലങ്ങള്‍ നിര്‍മ്മിച്ചത് കേരളത്തില്‍ ചരിത്ര സംഭവമാണ്. അതില്‍ ഒരു പാലത്തിലാണ് അപാകത വന്നത് അതിന് ഉത്തരവാദിയായവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വരണമെന്നാണ് തന്റേയും നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."