HOME
DETAILS

100 കോടി മുടക്കി കേരളത്തില്‍നിന്ന് വെള്ളം കടത്താന്‍ പദ്ധതി തയാറാക്കി തമിഴ്‌നാട്

  
backup
January 31 2019 | 04:01 AM

100-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

വി.എം ഷണ്‍മുഖദാസ്


പാലക്കാട്: പെരിയാര്‍ നദീതടത്തിലെ അപ്പര്‍ നീരാറിലും ആനമലയാറിലുമെത്തുന്ന വെള്ളം പറമ്പിക്കുളം ആളിയാര്‍ കാറിനു വിരുദ്ധമായി കടത്താന്‍ പദ്ധതിയുമായി തമിഴ്‌നാട്. 40 കിലോ മീറ്റര്‍ ദൂരം ടണല്‍ നിര്‍മിച്ച് കേരളത്തിലെ വെള്ളം തിരുമൂര്‍ത്തി ഡാമിലെത്തിക്കാനാണ് പദ്ധതി. ഇതിനായി 100 കോടിയോളം രൂപയാണ് തമിഴ്‌നാട് മുടക്കുന്നത്.
തമിഴ്‌നാട് നിയമസഭയില്‍ പൊള്ളാച്ചി എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ പൊള്ളാച്ചി ജയരാമന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പളനിസ്വാമി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പദ്ധതി നടപ്പിലായാല്‍ അപ്പര്‍, ലോവര്‍ ഷോളയാര്‍ ഡാമുകളില്‍ മഴക്കാലത്ത് അധികമായി ലഭിക്കുന്ന വെള്ളം കിട്ടാതാവും. ടണല്‍ വഴി വെള്ളം തിരിച്ചുവിട്ട് നാലരലക്ഷം ഏക്കറിലെ നെല്‍കൃഷിക്ക് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതിന്റെ പഠനം പൂര്‍ത്തിയാക്കി. വരുന്ന ബജറ്റില്‍ പദ്ധതി അവതരിപ്പിച്ച് നിര്‍മാണം ആരംഭിക്കാനാണ് നീക്കം. അപ്പര്‍ നീരാറില്‍ ഇപ്പോള്‍തന്നെ കരാറിനു വിരുദ്ധമായി തമിഴ്‌നാട് വെള്ളം ചോര്‍ത്തുന്നുണ്ട്. ചാലക്കുടി പുഴയിലേക്കു മഴക്കാലത്ത് അധികമായി ഒഴുകിയെത്തുന്ന വെള്ളം മിനി അണക്കെട്ട് നിര്‍മിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ തമിഴ്‌നാട് തടസപ്പെടുത്തിയിട്ടുണ്ട്. ഇതിനുതാഴെ ആനമലയാറില്‍ ഒരു മിനി അണക്കെട്ടുകൂടി നിര്‍മിച്ചാല്‍ മഴക്കാലത്തെ അധികജലം കേരളത്തിലേക്കെത്താത്ത അവസ്ഥയുണ്ടാകും.
ആനമലയാറില്‍ അണ കെട്ടാനുള്ള അനുമതിക്കായി തമിഴ്‌നാട് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും കേരളം അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ കേരളത്തിന്റെ അനുമതിക്കു കാത്തുനില്‍ക്കാതെ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് നീക്കം. പെരിയാര്‍ തടത്തിലെ ഇടമലയാര്‍ അണക്കെട്ട് കമ്മിഷന്‍ ചെയ്തതിനു ശേഷമേ ആനമലയറിനു കുറുകെ വിയര്‍ കെട്ടി തമിഴ്‌നാട്ടിലേക്ക് വെള്ളമെടുക്കാന്‍ പാടുള്ളൂവെന്ന് കരാറില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് തമിഴ്‌നാട്. 2025 ആവുമ്പോഴേക്കും ടണല്‍ നിര്‍മിച്ച് തിരുമൂര്‍ത്തി ഡാമില്‍ വെള്ളമെത്തിക്കാനാണ് പദ്ധതി.പുതിയപദ്ധതി നടപ്പിലാക്കുന്നതിലൂടെ തമിഴ്‌നാടിന് രണ്ടു ടി.എം.സി ജലം അധികമായി ലഭിക്കും. ചാലക്കുടി, ഭാരതപ്പുഴകളിലേക്കു വരേണ്ട വെള്ളമാണ് പദ്ധതിയിലൂടെ തമിഴ്‌നാട് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മ ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍ സുപ്രഭാതത്തോട് പറഞ്ഞു.

 

കരാറുകള്‍ക്കു പുല്ലുവില

 

കരാറിന് വിരുദ്ധമായി ഇപ്പോള്‍തന്നെ തമിഴ്‌നാട് അപ്പര്‍ ആളിയാര്‍ ഡാമിനു മുകളിലായി കാടാമ്പാറ, വണ്ടാല്‍ ഡാമുകളും അക്കാമല, ദേവിയാര്‍ വിയറുകളും നിര്‍മിച്ചിട്ടുണ്ട്. ഇതിനുപുറമെ 52 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച കോണ്ടൂര്‍ കനാല്‍ രണ്ടുവര്‍ഷം മുന്‍പ് ആഴം കൂട്ടി നവീകരിച്ചു. ഇതിനൊന്നും കേരളസര്‍ക്കാരില്‍നിന്നു രേഖാമൂലമുള്ള അനുമതി വാങ്ങിച്ചിട്ടില്ല. കരാര്‍ പ്രകാരം കേരളത്തിന് 7.25 ടി.എം.സിയും തമിഴ്‌നാടിന് 16.5 ടി.എം.സി വെള്ളമാണ് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളത്. എന്നാല്‍ 1994ല്‍ കേരള നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ പരിശോധനയില്‍ തമിഴ്‌നാട് 24 ടി.എം.സി വെള്ളം ഉപയോഗിക്കുന്നതായി കണ്ടെത്തി. എന്നിട്ടും യാതൊരു നടപടിയും കേരളത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago