കൊവിഡും കാലാവസ്ഥയും നാം സേഫ് സോണിലോ?
കൊറോണ വൈറസ് അഥവാ കൊവിഡ് 19 ലോക വ്യാപകമാവുകയാണ്. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്ന് ലോകം മുഴുക്കെ പടര്‍ന്നുപിടിച്ച കൊവിഡ് ഇപ്പോള്‍ കേരളത്തിലും ഭീതി പരത്തുകയാണ്. കൊവിഡിന്റെ വ്യാപനത്തിനു പിന്നാലെ ഒട്ടേറെ ഊഹാപോഹങ്ങളും പ്രചരിക്കുകയാണ്. ഉയര്‍ന്ന താപനിലയില്‍ ഈ വൈറസിന് നിലനില്‍ക്കാനാവുമോ എന്നതാണ് പ്രധാന ചര്‍ച്ച. വൈറസുകള്‍ പടരാന്‍ കാലാവസ്ഥ ഒരു പ്രധാന ഘടകം തന്നെയാണ്. ഓരോ കാലാവസ്ഥാ സീസണിലും പ്രത്യേകതരം അസുഖങ്ങള്‍ ഉടലെടുക്കുന്നത് അതിനാലാണ്. രോഗം പരത്തുന്ന സൂക്ഷ്മാണുക്കളായ വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയ്ക്കും കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് അവയുടെ സജീവതയും നിര്‍ജീവതയും. എല്ലാ രോഗങ്ങളും എന്ന പോലെ കൊറോണ വൈറസിലും ഈ സ്വഭാവ വിശേഷമുണ്ട്. കൊവിഡിന് നേരത്തെയുണ്ടായിരുന്ന സാര്‍സ്, മെര്‍സ് എന്നിവയുമായി പ്രത്യക്ഷത്തില്‍ സാമ്യതയുണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കൊവിഡിന്റെ യഥാര്‍ഥ സ്വഭാവം പഠിക്കാന്‍ അതിന്റെ ജനിറ്റിക്, എപ്പിഡമോളജി പഠനവും ഗവേഷണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനം തുടങ്ങിയിട്ടുണ്ട്.
കൊവിഡും കാലാവസ്ഥയും
ചൂട് കാലാവസ്ഥ കൊവിഡ് അതിവേഗം പടരുന്നത് ചെറുക്കുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കിടയിലും കാലാവസ്ഥാ നിരീക്ഷകരിലും ഭിന്നാഭിപ്രായമുണ്ട്. എങ്കിലും കൊറോണ വ്യാപനത്തെ കാലാവസ്ഥ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ലോകത്തെ പ്രമുഖ കാലാവസ്ഥാ നിരീക്ഷകര്‍ക്കിടയില്‍ തര്‍ക്കമില്ല. എങ്ങനെ എന്ന കാര്യത്തിലാണ് പലരും സംശയം ഉന്നയിക്കുന്നതെന്ന് മാത്രം. ക്ലൈമറ്റോളജിയും എപ്പിഡമോളജിയും സംയുക്തമായി പങ്കെടുത്ത് നടത്തേണ്ട ഗവേഷണമാണിത്. ചൈനയില്‍ 2003 ല്‍ ഉണ്ടായ ടല്‌ലൃല അരൗലേ ഞലുെശൃമീേൃ്യ ട്യിറൃീാല (ടഅഞട) ക്കാള്‍ വലിയ തോതില്‍ ആളുകള്‍ക്ക് ഇഛഢകഉ19 (ഇീൃീിമ്ശൃൗ െഉശലെമലെ 2019) ബാധിച്ചു എന്നതില്‍ തര്‍ക്കമില്ല. അന്നത്തെയും ഇന്നത്തെയും രോഗബാധിത പ്രദേശങ്ങളിലെ ക്ലൈമറ്റോളജിയും രോഗവ്യാപനത്തെ കുറിച്ചുള്ള എപ്പിഡമോളജിയും വിലയിരുത്തിയാല്‍ ഏകദേശ ചിത്രം ലഭിക്കും. കമ്മ്യൂണിറ്റി മെഡിസിന്‍ ഉള്‍പ്പെടെയുള്ള മറ്റു വൈദ്യശാസ്ത്ര ശാഖകളെയും ഈ പഠനത്തില്‍ സഹകരിപ്പിക്കണം.
ഇതുവരെയുള്ള പഠനങ്ങളും നിരീക്ഷണങ്ങളും വിലയിരുത്തുമ്പോള്‍ കൊവിഡ് പടരുന്നതില്‍ കാലാവസ്ഥയ്ക്ക് ബന്ധമില്ലെന്ന് പറയാനാവില്ല. എന്നാല്‍ കാലാവസ്ഥ എന്ന കാരണം കൊണ്ട് മാത്രം വൈറസ് ബാധ പടരുകയോ ഇല്ലാതാകുകയോ ചെയ്യില്ലെന്ന് അടിവരയിട്ട് പറയേണ്ടതാണ്. തീപിടിത്തത്തെ കാറ്റ് സ്വാധീനിക്കുന്നതുപോലെ വൈറസ് ബാധയെ കാലാവസ്ഥ ഘടകങ്ങള്‍ സ്വാധീനിക്കുമെന്ന് മാത്രം. ഈ വിഷയത്തില്‍ നടന്ന പല പഠനങ്ങളുടെയും റിപ്പോര്‍ട്ട് ലഭ്യമാണെങ്കിലും ലോകാരോഗ്യ സംഘടനയോ മറ്റു ഏജന്‍സികളോ കാലാവസ്ഥയും കൊറോണയും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ വിവിധ സര്‍ക്കാരുകളും ഇതേകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇത്തരം പഠനങ്ങള്‍ സ്ഥിരീകരിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്കു ചില മാനദണ്ഡങ്ങളുണ്ട് എന്നതാണ് കാരണം.
പഠനങ്ങള്‍ പറയുന്നതെന്ത്?
ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിക്കബള്‍ ഡിസീസസിലെ എപ്പിഡമോളജി വിഭാഗം തലവന്‍ മാര്‍ക് ലിപ്‌സിച്ചും സംഘവും നടത്തിയ പഠനത്തില്‍ കാലാവസ്ഥയും കൊറോണ വൈറസ് വ്യാപനവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നു. നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിലെ ഡോ. ജ്യോതി സൊമാനി, പോള്‍ തമ്പായ് എന്നീ പകര്‍ച്ചവ്യാധി വിദഗ്ധരും കൊറോണ വൈറസിന്റെ കാലാവസ്ഥാ സ്വാധീനം സംബന്ധിച്ച് ഈയിടെ പഠനം നടത്തിയിട്ടുണ്ട്. ഈ രണ്ടു പഠനങ്ങളും അതതു യൂനിവേഴ്‌സിറ്റികള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
സൂര്യന്‍ ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്ന് ഉത്തരാര്‍ധ ഗോളത്തിലേക്ക് കടക്കുന്നതോടെ ചൈനയില്‍ കൊവിഡ് വ്യാപനത്തിന് ശമനം കണ്ടുതുടങ്ങുമെന്നാണ് ഇവരുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സിംഗപ്പൂര്‍ യൂനിവേഴ്‌സിറ്റിയിലെ വിദഗ്ധരുടെ അഭിപ്രായപ്രകാരം മെയ് മാസത്തോടെ ഉത്തരാര്‍ധ ഗോളത്തില്‍ കൊറോണ വ്യാപനത്തിന് നിയന്ത്രണമാകും.
വൈറസിനെ കാലാവസ്ഥ
ബാധിക്കുന്നത് എങ്ങനെ?
മാര്‍ക് ലിപ്‌സിച്ചും സംഘവും പറയുന്നത് പ്രകാരം ശൈത്യകാലത്ത് പുറത്തെ വായു തണുത്തതും അകത്തും പുറത്തുമുള്ള വായു ഈര്‍പ്പരഹിതവുമായിരിക്കും. ഫ്‌ളൂ (ജ്വരം) പരക്കാന്‍ അനുയോജ്യമായ കാലാവസ്ഥയാണിതെന്ന് വിവിധ ലബോറട്ടറി പരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമായതാണ്. അതായത് ആര്‍ദ്രത ( റിലേറ്റീവ് ഹ്യുമിഡിറ്റി) ആണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട വൈറസ് വ്യാപനത്തിന്റെ ഒരു പ്രധാന ഘടകമെന്ന് പറയാം. വരണ്ട തണുത്ത വായുവിന്റെ സാന്നിധ്യം വൈറസ് വ്യാപനത്തിന് അനുയോജ്യമായ സാഹചര്യം എന്നര്‍ഥം.
തണുത്ത കാലാവസ്ഥ
അഥവാ ജ്വരം സീസണ്‍
യു.എസ്, ചൈന രാജ്യങ്ങളില്‍ ശൈത്യം ശക്തിപ്പെടുന്ന സീസണില്‍ ജ്വരത്തിന്റെ സീസണ്‍ കൂടിയാണ്. ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ഈ രാജ്യങ്ങളിലെ ശൈത്യകാലം. കൊറോണ വൈറസും ഇന്‍ഫ്‌ളുവന്‍സ, സാര്‍സ് മാതൃകയിലാണ് പടരുന്നത്. സൂര്യന്‍ ഉത്തരാര്‍ധ ഗോളത്തിലേക്ക് കടക്കുന്നതോടെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൂടുപിടിക്കുകയും ജ്വരം മെയ് മാസത്തോടെ കുറയുകയുമാണ് ചെയ്യുക എന്നാണ് ഇവരുടെ പഠനങ്ങളില്‍ പറയുന്നത്. 2003 ലെ സാര്‍സും ഇതേ രീതിയിലാണ് അപ്രത്യക്ഷമായത്.
കാലാവസ്ഥാ ഘടകങ്ങള്‍
ഇത്തരം വൈറസുകള്‍ക്ക് ഏറ്റവും അനുകൂല കാലാവസ്ഥാ ഘടകങ്ങളാണ് വരണ്ട വായു, വായുവിന്റെ താപനില (അായശലി േമശൃ ലോുലൃമൗേൃല), അള്‍ട്രാവൈലറ്റ് വികിരണം (ഡഹൃേമ്ശീഹല േീെഹമൃ ൃമറശമശേീി) എന്നിവ. ഇതോടൊപ്പം മനുഷ്യകാരണങ്ങളും കൂടിയാകുമ്പോള്‍ വൈറസ് വ്യാപനം എളുപ്പമാകും. ഹോങ്കോങ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായ പ്രകാരം താഴ്ന്ന താപനിലയില്‍ ചൂട് കാലത്തെ അപേക്ഷിച്ച് സാര്‍സ് വൈറസിന് അതിജീവിക്കാനാകും. 6 ഡിഗ്രി സെല്‍ഷ്യസിലും 20 ഡിഗ്രി സെല്‍ഷ്യസിലും നടത്തിയ പരീക്ഷണത്തില്‍ സാര്‍സ് വൈറസിന് തണുത്തകാലാവസ്ഥയില്‍ 30 മടങ്ങ് അതിജീവന ശേഷിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതേ പഠനം കൊവിഡ് വൈറസിനെ കുറിച്ച് നടത്തിയിട്ടില്ല. സാര്‍സും കൊവിഡും തമ്മില്‍ സാമ്യതയുള്ളതിനാലാണ് സിംഗപ്പൂര്‍ യൂനിവേഴ്‌സിറ്റി അവരുടെ പഠനത്തില്‍ ഇത് ഉദാഹരണമാക്കിയത്. ഇന്‍ഫ്‌ളുവന്‍സ, ജലദോഷമുണ്ടാക്കുന്ന റിനോ വൈറസ് എന്നിവയുടെ സ്വഭാവമുണ്ടിതിന്.
പ്രതിരോധമാണ് പ്രധാനം
കാലാവസ്ഥാ കാരണങ്ങള്‍ നമുക്ക് പ്രതിരോധിക്കാനാകില്ല. വൈറസ് വ്യാപനം തടയാന്‍ മനുഷ്യകാരണങ്ങള്‍ ഇല്ലാതാക്കുകയാണ് പ്രധാനം. ഓരോ വ്യക്തിയും ശുചിത്വം പാലിക്കുകയും രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. തുമ്മുമ്പോഴും മറ്റുമാണ് പ്രധാനമായും പകരുന്നത്. ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലക്ക് കേരളത്തില്‍ പ്രത്യേകം ജാഗ്രത ആവശ്യമാണ്. നിശ്ചിത കാലയളവ് ഓരോ വ്യക്തിയും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകണം. കേരളത്തിലെ കാലാവസ്ഥ കൊവിഡിന് അനുകൂലമല്ലെന്ന് പറയാനാവില്ലെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും പറയുന്നത്. മഴയും വെയിലും ഇടവിട്ടുണ്ടാകുന്നതും മറ്റും സൂക്ഷ്മാണുക്കള്‍ക്ക് അനുകൂലമാകും. അതിനാല്‍ ചൂടുള്ള കാലാവസ്ഥയല്ലേ എന്നു കരുതി നാം സേഫ് സോണിലെന്ന് കരുതരുത്. ആര്‍ദ്രത കൂടി നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് ഇവിടം. പശ്ചിമവാതം അനുഭവപ്പെട്ട രാജ്യങ്ങളിലെല്ലാം കൊവിഡ് എളുപ്പത്തില്‍ പടര്‍ന്നതായി കാണാം. അത്തരം സ്വാധീനമൊന്നും കേരളത്തിലില്ലാത്തത് ആശ്വാസമാണ്. എല്ലാവരും ജാഗ്രത പാലിച്ചാല്‍ കൊവിഡിനെയും നമുക്ക് തോല്‍പ്പിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."