വാഹനം വാടകക്കെടുത്ത് പണയം വച്ച് തട്ടിപ്പ്: പ്രതി പിടിയില്‍
മാള: നിരവധി പേരുടെ വാഹനങ്ങള്‍ വാടകക്കെടുത്ത് പണയം വച്ച് പണം തട്ടിയ കേസില്‍ ഒരാളെ ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം മാള സി.ഐ ഭൂപേഷ് കെ.കെയുടെ നേതൃത്വത്തില്‍ വാടാനപ്പിള്ളിയിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടി.
വാടാനപ്പിളളി ചിലങ്ക സെന്ററില്‍ മുല്ല എന്നറിയപ്പെടുന്ന റാഫി (40) ആണ് പിടിയിലായത്. 2013 മെയില്‍ റാഫിയും സംഘവും മാള പള്ളിപ്പുറം സ്വദേശി അലിയുടെ ടൊയോട്ട എറ്റിയോസ് കാര്‍ വാടകക്കെടുത്ത് ചാവക്കാട് ഭാഗത്ത് പണയം വച്ച് പണം തട്ടിയതിനും മാള പൂപ്പത്തി സ്വദേശിയുടെ പുത്തന്‍ മാരുതി വാഗണര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ചങ്ങരംകുളത്ത് പണയം വച്ച് പണം തട്ടിയതിനും മാള പൊലിസ് കേസെടുത്ത് അന്വേഷിച്ചു വരുകയാണ്. മുന്‍പും സമാനമായ കേസുകളുള്ള റാഫിയും സംഘവുമാണ് ഇതിനു പിറകിലെന്ന് അന്വേഷണ സംഘത്തിന് മനസിലാകുന്നത്.
തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിച്ച അന്നത്തെ അന്വേഷണ സംഘത്തില്‍ നിന്നും തന്ത്രപരമായി രക്ഷപെട്ട റാഫി വിദേശത്തേക്ക് കടക്കുകയായിരുന്നു. സൗദിയില്‍ നിന്നും നാട്ടിലെത്തിയതായി ചാലക്കുടി ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ സന്ദേശമാണ് അറസ്റ്റിനു വഴിയൊരുക്കിയത്. ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം വാടാനപ്പിള്ളി പൊലിസ് സ്റ്റേഷനിലെ സി.പി.ഒ അലിയുടെ സഹായത്തോടെ വീടു കണ്ടെത്തി പുലര്‍ച്ചെ മുതല്‍ റാഫിയുടെ വീടും പരിസരവും നിരീക്ഷിക്കാനാരംഭിച്ച പ്രത്യേകാന്വേഷണ സംഘാംഗങ്ങള്‍ വീടിനോടു ചേര്‍ന്നുള്ള പഴക്കടയില്‍ പഴം വാങ്ങാന്‍ വന്നവരാണെന്ന വ്യാജേന വീട്ടുകാരെ സമീപിച്ചെങ്കിലും സംശയം തോന്നിയ റാഫി പുറത്തു വരാതെ പിന്‍വാതിലിലൂടെ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. വീടിനു പിറകിലൂടെ ഒരാള്‍ ഓടിപ്പോകുന്നതു കണ്ട അന്വേഷണ സംഘം പിന്നാലെ ഒരു കിലോമീറ്ററോളം ഓടി അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്.തുടര്‍ന്ന് മാളയിലെത്തിച്ച പ്രതിയെ വിശദമായ ചോദ്യം ചെയ്തപ്പോള്‍ മാള കൂടാതെ അന്തിക്കാട്, വാടാനപ്പിള്ളി, നെടുപുഴ എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലും സമാനമായ കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തി.
മാള എസ്.ഐ പ്രദീപ് കെ.ഒ, ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, റെജി എ.യു, ഷിജോ തോമസ്, വിനോദ് കെ.കെ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."