HOME
DETAILS
MAL
ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പനീര്‍ശെല്‍വം നിരാഹാരസമരത്തില്‍
backup
March 08 2017 | 10:03 AM
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം നിരഹാര സമരത്തില്‍. ഒപിഎസ് പക്ഷത്തുള്ള എംഎല്‍എമാരും എപിമാരും തമിഴ്നാട്ടിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന സമരത്തില്‍ പങ്കെടുത്തു.
രാവിലെ 9 മണിക്ക് ആരംഭിച്ച സമരം വൈകീട്ട് 5 മണിയ്ക്കാണ് അവസാനിക്കുക. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പനീര്‍ശെല്‍വം ക്യാമ്പിന്റെ ആവശ്യം.
മാര്‍ച്ച് ആറിന് തമിഴ്നാട് സര്‍ക്കാര്‍ എയിംസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍ എയിംസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും ജയലളിത 75 ദിവസം ചികില്‍സയില്‍ കിടന്ന അപ്പോളോയുടെ മെഡിക്കല്‍ ബുള്ളറ്റിനുകളും തമ്മിലുള്ള വൈരുധ്യമാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമാകാനുണ്ടായ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."