തട്ടമിട്ടതിന് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മലയാളി ജനപ്രതിനിധിയെ വിലക്കി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ മലയാളി ജനപ്രതിനിധിയെ വിലക്കാന്‍ ശ്രമിച്ചെന്ന് പരാതി. വനിതാദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ തട്ടമിട്ടു പരിപാടിയില്‍ പങ്കെടുത്തതിനാണ് വിലക്കിയത്.
വയനാട് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാനയ്ക്കാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത കോഴിക്കോട് നിന്നുള്ള വനിതാ പ്രതിനിധിയായ അശ്വതി കെ.ടി ഇതു സംബന്ധിച്ച് ഫേ്‌സ്ബുക്കില്‍ കുറിച്ചു.
അഹമ്മദാബാദില്‍ സ്വച്ഛ് ശക്തി മിഷന്റെ ചടങ്ങിലാണു സംഭവം നടന്നത്. സുരക്ഷ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണു ജനപ്രതിനിധിയോടു തട്ടം മാറ്റാന്‍ ആവശ്യപ്പെട്ടതെന്നാണ് സംഘാടക ഭാഷ്യം. പിന്നീട് പരിപാടി തുടങ്ങി ഒരു മണിക്കൂറിനു ശേഷം തട്ടം ധരിക്കാന്‍ അനുവദിക്കുകയായിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടില്‍ നിന്നുമെത്തിയ മൂപ്പൈയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്ത് തലയില്‍ തട്ടമിട്ടതിനെ എതിര്‍ത്ത സംഘാടകര്‍, പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നു പറഞ്ഞുവെന്നും സ്ഥലം എസ്.പിയോട് പരാതിപ്പെട്ട കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് അവസാനം അനുകൂലമായ തീരുമാനം ലഭിച്ചുവെന്നും ഇവര്‍ കുറിപ്പില്‍ പറയുന്നു.
സ്വച്ഛ് ശക്തി 2017 ക്യാംപിന്റെ ഭാഗമായിട്ടാണു 100 പേരടങ്ങുന്ന കേരളത്തില്‍നിന്നുള്ള വനിതാ സംഘം അഹമ്മദാബാദില്‍ എത്തിയത്. പ്രധാനപ്പെട്ട പഞ്ചായത്ത്, ജില്ലാ പ്രതിനിധികളാണു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."