രാജ്യദ്രോഹിയുടെ മൃതദേഹം സ്വീകരിക്കില്ലെന്നു പിതാവ്
ലക്നൗ: തീവ്രവാദ വിരുദ്ധ സേനയുടെ ഓപറേഷനില്‍ കൊല്ലപ്പെട്ട സെയ്ഫുള്ളയുടെ മൃതദേഹം സ്വീകരിക്കില്ലെന്നു അദ്ദേഹത്തിന്റെ പിതാവ് സര്‍താജ്.
ഒരു രാജ്യദ്രോഹി ഒരിക്കലും ഞങ്ങളുടെ മകനല്ല. ഞങ്ങള്‍ ഇന്ത്യക്കാരാണ്. ഞങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണ്. ഞങ്ങളുടെ പൂര്‍വികരും ജനിച്ചത് ഇവിടെയാണ്. രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചെങ്കില്‍ അവന് ഞങ്ങളുടെ മകനല്ല. ഞങ്ങള്‍ അവന്റെ മൃതദേഹം സ്വീകരിക്കില്ല- പിതാവ് പറഞ്ഞു.
മകന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.
സെയ്ഫുള്ളയുടെ മൃതദേഹം നഗരത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
താക്കൂര്ഖഞ്ചിലെ ഒഴിഞ്ഞവീട്ടില്നിന്നാണ് കഴിഞ്ഞ ദിവസം പൊലിസ് സെയ്ഫുള്ളയെ വധിച്ചത്. കാണ്‍പുര്‍ സ്വദേശിയാണ് ഇയാള്‍.
പിസ്റ്റള്‍, റിവോള്വറര്, കത്തി തുടങ്ങിയ ആയുധങ്ങളും ഇയാളുടെ പക്കലില്നിന്നു കണ്ടെടുത്തു. ഐ.എസിന്റെ പതാകയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."