തലസ്ഥാനത്ത് ഒരു കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
തിരുവനന്തപുരം: അന്താരാഷ്ട്രവിപണിയില്‍ ഒരു കോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി തലസ്ഥാനത്ത് രണ്ടുപേര്‍ പിടിയില്‍.
കോട്ടയം മേലുകാവ് സ്വദേശികളായ ദേശത്ത് പുതുവിളയില്‍ വീട്ടില്‍ സുധീഷ് (27), ഇരുമാറ്റപീടികപറമ്പില് വാവ എന്ന് വിളിക്കുന്ന ജസ്റ്റിന് പി.മാത്യു (32) എന്നിവരെയാണ് എക്സൈസിന്റെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. 1.100 ലിറ്റര്‍ ഹാഷിഷ് ഓയിലുമായി ഇന്നലെ രാവിലെ പത്തോടെയാണ് പ്രതികള്‍ തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലില്‍നിന്ന് പിടിയിലായത്. വെളിച്ചെണ്ണയെന്ന വ്യാജേനയാണ് പ്രതികള്‍ ഹാഷിഷ് ഓയില്‍ കടത്തിയിരുന്നത്.
ആന്ധ്രാപ്രദേശിലെ നരസിപ്പട്ടത്ത് നിന്ന് വാങ്ങിയ ഹാഷിഷ് ഓയില്‍ കൊച്ചിയിലും തിരുവനന്തപുരത്തെ വിവിധ ഭാഗങ്ങളിലും വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
സുധീഷിനെതിരേ ബംഗളൂരു പൊലിസില്‍ മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് കേസുണ്ട്.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആനികുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി, കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര് മുകേഷ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എസ്.മധുസൂദനന് നായര്‍, റ്റി.ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."