HOME
DETAILS
MAL
ജിഷ്ണുവിന്റെ മരണം: സാധ്യമായതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി
backup
March 08 2017 | 13:03 PM
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു. ഇനി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായും പിണറായി കുറിച്ചു.
പൊലിസ് സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി മാതാപിതാക്കളും അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."