HOME
DETAILS
MAL
ചെമ്മരുതിയില്‍ വയോജനങ്ങള്‍ക്ക് പോഷകാഹാരം
backup
June 18 2016 | 00:06 AM
കല്ലമ്പലം: ചെമ്മരുതി പഞ്ചായത്തിലെ വയോജനങ്ങള്‍ക്കായി പ്രത്യേക പോഷകാഹാര പദ്ധതിക്കു രൂപം നല്കി. 75 വയസ്സു പിന്നിട്ടവര്‍ക്ക് മാസംതോറും മൂന്നു കിലോ പൊടിയരി, ഒരു കിലോ പയര്‍, ഇരുനൂറ്റമ്പത് ഗ്രാം തേയില, അഞ്ഞൂറ് ഗ്രാം വീതം പഞ്ചസാര, വെളിച്ചെണ്ണ, മൂന്നു സോപ്പ് എന്നിവ സൗജന്യമായി നല്‍കും. പദ്ധതി രൂപീകരണ യോഗം വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമിതി അധ്യക്ഷന്‍ എ.എച്ച് സലീം അധ്യഷനായി. ജില്ലാപഞ്ചായത്തംഗം വി. രഞ്ജിത്ത്, ചെമ്മരുതി ഭരണ സമിതി ഉപാധ്യഷ കുമാരി അജി, അംഗങ്ങളായ അരുണ എസ്. ലാല്‍, ജയസിംഹന്, ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."