HOME
DETAILS
MAL
നേപ്പാള്‍ സംഘം ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു
backup
June 18 2016 | 00:06 AM
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നേപ്പാളില്‍ നിന്നുള്ള വിദഗ്ദ്ധസമിതി ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു.
നേപ്പാള്‍ സര്‍ക്കാരിലെ ലോക്കല്‍ ഡെവലപ്മെന്റ് വകുപ്പ് ജോയിന്റ് സെക്രട്ടറി പുരുഷോത്തം നേപ്പാളിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘമാണ് സന്ദര്‍ശനം നടത്തിയത്.
ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംഘം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.എം റാസി, സെക്രട്ടറി കെ. ചന്ദ്രശേഖരന് നായര്‍, എക്സി. എന്‍ജിനീയര്‍ അന്‍വര്‍ ഹുസൈന് എന്നിവര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമിതി അംഗങ്ങള്‍ക്ക് സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."