സഊദിയില്‍ സ്ത്രീകള്‍ രാത്രി വൈകി ജോലി ചെയ്യുന്നതിന് നിയന്ത്രണം വരുന്നു
ജിദ്ദ: സ്ത്രീകള്‍ രാത്രി വൈകി ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരാന്‍ സഊദി തൊഴില്‍സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം തുടങ്ങി. സ്ത്രീകളുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണ് നടപടി.
രാത്രി ജോലി ചെയ്യേണ്ട മേഖലകളില്‍ സ്ത്രീകള്‍ ജോലി ചെയ്യാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. സ്ത്രീകള്‍ക്ക് അനുകൂല്യമായ തൊഴില്‍ സാഹചര്യവും ജോലി സമയവും വരുന്നതോടെ സ്വകാര്യ മേഖലയില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിക്കും എന്നാണു റിപ്പോര്‍ട്ട്.
നിലവില്‍ അഞ്ചു ലക്ഷത്തോളം സ്ത്രീകളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. പുതിയ സാഹചര്യത്തില്‍ രണ്ടു വര്‍ഷം കൊണ്ട് വനിതാ ജീവനക്കാരുടെ എണ്ണം ഏഴര ലക്ഷം കവിയുമെന്നാണ് പ്രതീക്ഷ. അനുകൂലമായ സാഹചര്യം വരുന്നതിനനുസരിച്ച് സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം കൂടി വരുന്നതായി ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സിലെ സ്വദേശീ വല്‍ക്കരണ വിഭാഗം മേധാവി ആബിദ് അല്‍അഖാദ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."