HOME
DETAILS
MAL
പ്രതിചേര്‍ത്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന: ഇബ്രാഹിം കുഞ്ഞ്
backup
March 10 2020 | 18:03 PM
ആലുവ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ തന്നെ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്.
എറണാകുളം ജില്ലയിലെ സി.പി.എം നേതാക്കളും കമ്മിറ്റികളും തന്നെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തമായി സമരരംഗത്തായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തി.
കളമശ്ശേരി സീറ്റ് നോട്ടമിട്ട് സി.പി.എം നേതാക്കള്‍ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്.
കോടതിയില്‍ എത്തിയ കേസിന്റെ ന്യായാന്യായങ്ങള്‍ ഇനി പരിശോധിക്കേണ്ടത് കോടതിയാണ്.
അന്വേഷണവുമായും കോടതി നടപടികളുമായും സഹകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."