ഇന്റര്‍നെറ്റ് കാര്യക്ഷമമല്ല; നികുതികള്‍ അടക്കാനാകാതെ ജനം
ഒറ്റപ്പാലം: അമ്പലപ്പാറ രണ്ടാം വില്ലേജില്‍ നികുതികള്‍ അടക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥരും ജനങ്ങളും വലയുന്നു. ചുനങ്ങാട് മലപ്പുറത്ത് സ്ഥിതിചെയ്യുന്ന അമ്പലപ്പാറ രണ്ട് വില്ലേജ് ഓഫിസിലാണ് ഇന്റര്‍നെറ്റ് ആവശ്യാനുസരണം കാര്യക്ഷമമാകാത്തതിനാല്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മണിക്കൂറുകള്‍ കാത്തിരുന്നാല്‍ മാത്രമേ ഒന്നോ രണ്ടോ പേര്‍ക്കെങ്കിലും നികുതിയെടുക്കാന്‍ കഴിയുകയുള്ളൂ.
സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനും ഇതുമൂലം കാലതാമസം വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ മറ്റു സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നികുതി സ്വീകരിക്കുന്നത് ഓണ്‍ലൈനില്‍ മാത്രമായതിനാലാണ് ജനങ്ങള്‍ വലയുന്നത്. മൊബൈല്‍ ശൃംഖലയിലെ ഭൂരിഭാഗം കമ്പനികള്‍ക്കും നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത ഒരു പ്രദേശമാണിത്. പരാതി പരിഹരിക്കേണ്ട ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ സേവനം കാര്യക്ഷമമല്ലാത്തതിനാലാണ് പ്രധാന വിഷയമെന്ന് നാട്ടുകാര്‍ പറയുന്നു. നികുതി സ്വീകരിക്കുന്നതിനും മറ്റ് സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."