മഹാന്മാരുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തത്; പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍
ജിദ്ദ: മഹാന്മാരെ സ്മരിക്കാനും അവര്‍ ചെയ്ത സേവനങ്ങള്‍ പില്‍ക്കാലത്ത് ഓര്‍ക്കപ്പെടാനുമുള്ള പദ്ധതികളാണ് സമസ്ത നടത്തി വരുന്നതെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍. താത്തൂര്‍ മര്‍കസുല്‍ ഉലൂം പ്രചാരണത്തിന്റെ ഭാഗമായി ജിദ്ദ ഇസ്‌ലാമിക് സെന്ററില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്പുറം തങ്ങളും, പാണക്കാട് സയ്യിദന്‍മാരും കേരളത്തിന്ന് നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. കേരളത്തിന് പുറത്തും മാതൃക കാണിച്ചിട്ടുള്ള മഹാന്‍മാരും നമ്മുടെ മുന്നിലുണ്ട്. താത്തൂര്‍ ശുഹദാക്കളുടെ പേരിലുള്ള സ്ഥാപനം അവരുടെ പേര് നിലനില്‍ക്കാന്‍ വേണ്ടി മാത്രമല്ല മറിച്ച് പില്‍ക്കാലത്ത് വരുന്ന തലമുറക്ക് കൂടിയുള്ളതാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഫ്രഞ്ചുകോളനികള്‍ക്കെതിരെ സമരം നടത്തിയ ആളുകളെ മുസ്‌ലിംകള്‍ മാതൃകയാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ സയ്യിദ് സഹല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹപ്രഭാഷണവും, പ്രാര്‍ത്ഥനയും നടത്തി. അബൂബക്കര്‍ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നടത്തി, ബി.എസ്.കെ തങ്ങള്‍, അയ്യൂബ് കൂളിമാട്, ഇബ്രാഹീം ഓമശ്ശേരി(എസ്.കെ.ഐ.സി ദമ്മാം), അബ്ദുള്ള ഫൈസി, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, മുസ്തഫ ബാഖവി ഊരകം, ആലംപാടി അബൂബക്കര്‍ ഫൈസി, അബ്ദുള്ള കുപ്പം,അലി മൗലവി നാട്ടുകല്‍, അബ്ദുല്‍ ബാരി ഹുദവി, രായിന്‍ കുട്ടി നീറാട്, ഹാഫിസ് ജഅഫര്‍ വാഫി തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ സ്വാഗതവും, സവാദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."