HOME
DETAILS
MAL
ആദായനികുതി വെളിപ്പെടുത്തല്‍ പരിപാടിക്ക് പ്രചാരണം നല്‍കണം: കേന്ദ്രമന്ത്രി
backup
June 18 2016 | 00:06 AM
കൊച്ചി: കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ആദായ നികുതി വെളിപ്പെടുത്തല്‍ പരിപാടിയ്ക്കു വേണ്ടത്ര പ്രചാരണം നല്‍കേണ്ടത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ)യുടെയും ഓരോ പൗരന്റെയും കടമയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. ഐ.സി.എ.ഐ എറണാകുളം ശാഖ സംഘടിപ്പിച്ച നിക്ഷേപക ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദായനികുതി വെളിപ്പെടുത്തലുകളില്‍ നിന്നുണ്ടാകുന്ന അധികവരുമാനം പുതിയ സാമ്പത്തിക നിക്ഷേപങ്ങള്‍ക്കു വഴിയൊരുക്കുമെന്നും അത് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ ശക്തിപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്ര കൃഷി ഭക്ഷ്യോല്പാദന മന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണ് യോഗത്തില്‍ സന്നിഹിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."