വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇ.എല്‍.സി.ബി നിര്‍ബന്ധമാക്കും
പാലക്കാട്: വൈദ്യുതി കണക്ഷനുകളില്‍ പരമാവധി എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി) സ്ഥാപിച്ച് അപകടങ്ങള്‍ കുറയ്ക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വൈദ്യുതി അപകട പ്രതിരോധ നിവാരണ സമിതി യോഗം തീരുമാനിച്ചു. വൈദ്യുതിക്കമ്പി പൊട്ടിവീണുണ്ടാവുന്ന അപകടം ഒഴിവാക്കാന്‍ അലുമിനിയം കണ്ടക്ടറുകള്‍ മാറ്റി അലുമിനിയം കണ്ടക്ടേര്‍സ് സ്റ്റീല്‍ റി ഇന്‍ഫോഴ്‌സ്ഡ് (എ.സി.എസ്.ആര്‍) കണ്ടക്ടറുകളാക്കി പുനസ്ഥാപിക്കും.
മലയോര മേഖലകളില്‍ മൃഗങ്ങളെ തുരത്താനുള്ള വൈദ്യുത വേലികള്‍ അനധികൃതമായി സ്ഥാപിക്കുന്നത് അപകടമരണങ്ങള്‍ കൂട്ടുന്നുണ്ട്. വൈദ്യുതി പള്‍സുകളായി കമ്പിവേലിയില്‍ കടത്തിവിടുന്ന ഉപകരണങ്ങള്‍ നിയമാനുസൃതമായി ഉപയോഗിക്കുന്നതിന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും. തെരുവുവിളക്ക് പരിപാലനത്തില്‍ സുരക്ഷ ഉറപ്പുവരുത്താനായി നിലവിലുള്ള ഗവ. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അറിയിപ്പ് നല്‍കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറെ ചുമതലപ്പെടുത്തി.
അനധികൃതമായി വൈദ്യുതി പോസ്റ്റുകളില്‍ വലിച്ചിരിക്കുന്ന കേബിളുകള്‍ അഴിച്ചുമാറ്റാന്‍ പൊലിസിന്റെ സഹായം ഉറപ്പ് വരുത്തും. മാര്‍ച്ച് 31നകം ഈ കേബിളുകള്‍ നിയമാനുസൃതമാക്കാന്‍ നടപടിയെടുക്കും. ലൈന്‍മാന്‍മാര്‍ക്ക് വിതരണം ചെയ്ത സേഫ്റ്റി കിറ്റുകള്‍ ജോലി സമയത്ത് ഉപയോഗിക്കുന്നുണ്ടെന്ന് പരിശോധന നടത്തും. സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ജോലി ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയില്‍ കോങ്ങാട്, കടമ്പഴിപ്പുറം, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ നടക്കുന്ന കാളവേലകളില്‍ വൈദ്യുതിക്കമ്പികളില്‍ തട്ടാത്ത വിധം കാളകളുടെ ഉയരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കും. യോഗത്തില്‍ എ.ഡി.എം ടി. വിജയന്‍ അധ്യക്ഷനായി. പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് പി.പി കൃഷ്ണദാസ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.എ മുഹമ്മദ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.ബി സ്വാമിനാഥന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."