സിറിയ: അന്താരാഷ്ട്ര പിന്തുണതേടി ഉര്ദുഗാന്
ബ്രസ്സല്‍സ്: സിറിയയിലെ ഇദ്ലിബില് സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആക്രമണത്തിനെതിരേയും അഭയാര്‍ഥി പ്രതിസന്ധിയിലും യൂറോപ്യന്‍ യൂനിയന്‍-നാറ്റോ പിന്തുണ തേടി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. ബ്രസ്സല്‍സില്‍ യൂറോപ്യന്‍ നേതാക്കള്‍, നാറ്റോ സെക്രട്ടറി ജനറല്‍ ജീന്‍സ് സ്റ്റോല്ട്ടണ്ബര്ഗ് എന്നിവരുമായി കഴിഞ്ഞ ദിവസം ഉര്ദുഗാന് ചര്‍ച്ച നടത്തിയിരുന്നു.
തുര്ക്കിയുള്ള ദശലക്ഷക്കണക്കിനു സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിറിയയില്നിന്നാരംഭിക്കുന്ന അഭായാര്‍ഥി പ്രതിസന്ധി യൂറോപ്യന്‍ മേഖലയ്ക്കു ഭീഷണിയായി മാറുമെന്നും ഒരു ഭാഗത്ത് പ്രതിസന്ധി നിലനില്ക്കുമ്പോള് യുറോപിന്റെ മറ്റൊരു ഭാഗത്തും സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളാണ് ഗ്രീസിന്റെ അതിര്‍ത്തില്‍ യൂറോപിലേക്കു കടക്കാനുള്ള അനുമതിക്കായി കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."