കെ.എം.സി.സി ദുരിതാശ്വാസ വിതരണം രണ്ടിന്
മാനന്തവാടി: 'കാലം അതിജീവനം ചെറുത്ത് നില്‍പ്പ്' എന്ന പദ്ധതിയുടെ ഭാഗമായി ദമാം, ബാംഗ്ലൂര്‍ കെ.എം.സി.സി കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നാല്‍പ്പത് ലക്ഷം രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫെബ്രുവരി രണ്ടിന് വൈകുന്നേരം മൂന്നിന് മാനന്തവാടി എരുമത്തെരുവ് ഗ്രീന്‍സ് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് 40 ലക്ഷം രൂപ അര്‍ഹര്‍ക്ക് കൈമാറും. പ്രളയ രോഗ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക നല്‍കുന്നത്. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 25 കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വിതരണം ചെയ്യും. രോഗം മൂലം ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് 17 ലക്ഷം രൂപ നല്‍കും. ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കിണര്‍ നിര്‍മിച്ച് നല്‍കും. വിഷ രഹിത ഭക്ഷണം എന്ന മുദ്രാവാക്യവുമായി ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രോബാഗ്, പച്ചക്കറിവിത്തുകള്‍ എന്നിവ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.
കെ.എം.സി.സി.യുടെ കഴിഞ്ഞ പ്രളയത്തെ തുടര്‍ന്ന് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാലം അതിജീവനം ചെറുത്ത് നില്‍പ്പ് പദ്ധതി നടപ്പിലാക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്, കെ.ബി നസീമ, ഗീത ബാബു, സി. മോയിന്‍കുട്ടി സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ദമാം കെ.എം.സി.സി പ്രസിഡന്റ് കെ.സി അസീസ് കോറോം, പി.വി.എസ് മൂസ്സ, കേളോത്ത് റാഷിദ് തേറ്റമല, കെ.സി റഊഫ് വാളാട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."