ദേവര്‍ഷോലയിലും നടുവട്ടത്തും ബസ്സ്റ്റാന്‍ഡ് നിര്‍മാണം ആരംഭിച്ചു
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കുകളിലെ നടുവട്ടത്തും ദേവര്‍ഷോലയിലും പുതുതായി നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡുകളുടെ ശിലാസ്ഥാപനം നടത്തി.
ജീര്‍ണാവസ്ഥയിലുള്ള നടുവട്ടത്തെ ബസ് സ്റ്റാന്‍ഡ് പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് കെട്ടിടത്തിലെ കടയുടമകള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നവംബറിലാണ് വ്യാപാര സ്ഥാപനങ്ങള്‍ പൊളിക്കാന്‍ കോടതി അനുമതി നല്‍കിയത്. തുടര്‍ന്നാണ് സ്റ്റാന്‍ഡിന്റെ നിര്‍മാണം തുടങ്ങിയത്. പരിമിതമായ സ്ഥലം മാത്രമുണ്ടായിരുന്ന ദേവര്ഷേലയിലെ സ്റ്റാന്‍ഡ് ടാക്സി സ്റ്റാന്ഡായാണ് പ്രവര്‍ത്തിച്ചിരുന്നത്. റോഡില്‍ നിര്‍ത്തിയാണ് ബസുകള്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. ഇത് ഗതാഗത കുരുക്കിനും കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റാന്‍ഡ് പുതുക്കി പണിയാന്‍ തീരുമാനിച്ചത്. മൂന്നു കോടി രൂപ വീതമാണ് രണ്ടു സ്റ്റാന്ഡുകള്ക്കുമായി പഞ്ചായത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഇരു സ്റ്റാന്‍ഡുകളുടേയും ശിലാസ്ഥാപനം ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ നിര്‍വഹിച്ചു. നടുവട്ടത്ത് മുന്‍ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസര്‍ മുഹമ്മദ് ഇബ്രാഹിം സംസാരിച്ചു. ദേവര്‍ഷോലയില്‍ നടന്ന ചടങ്ങില്‍ നീലഗിരി എം.പി ഗോപാലകൃഷണന്, ശാന്തി രാമു എം.എല്‍.എ, ആവിന് ചെയര്മാന് എ. മില്ലര്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗുണാളന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."