ഇറ്റലി 'തടവില്‍'
റോം: കൊവിഡ് വൈറസ് ബാധിച്ച് ചൈനയ്ക്കു പുറത്ത് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ജനം പൂര്‍ണ തടവില്‍. രാജ്യത്തെ ആറുകോടിയിലധികം ജനങ്ങളാണ് തടങ്കലിലായിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് ജനങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
വൈറസ് പടരുന്നതു തടയാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പ്രധാനമന്ത്രി ഗ്വിസപ്പെ കോണ്ടെ അറിയിച്ചു. വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡി പ്രവിശ്യയിലാണ് രോഗബാധ ഏറ്റവും രൂക്ഷമായത്. ലൊംബാര്‍ഡി ഉള്‍പ്പെടെ 15 പ്രവിശ്യകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ വുഹാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലുണ്ടായിരുന്ന അതേ അവസ്ഥയാണ് ഇറ്റാലിയന്‍ നഗരങ്ങളില്‍ ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. പൊതുപരിപാടികളും ആളുകള്‍ ഒരുമിച്ചുകൂടുന്നതും വിലക്കിയിട്ടുണ്ട്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 463 പേര്‍ മരിച്ചിട്ടുണ്ട്. 9,172 പേര്‍ക്ക് വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്ത് വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം നാലായിരും കടന്നു. ഇറാനില്‍ മരണം 291 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,042 ആയും ഉയര്‍ന്നു.
കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 70 ശതമാനവും രോഗമുക്തരായതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ചൈനയില്‍ ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച 20 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ചൈനയില്‍ 80,757 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 60,093 പേര്‍ക്കു പൂര്‍ണമായും സുഖപ്പെട്ടതായാണ് കണക്ക്. 4,794 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നുണ്ട്. 22 പേര്‍ക്കു മാത്രമാണ് ചൈനയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയോളമായി ചൈനയില്‍ പുതിയ കേസുകള്‍ കുറഞ്ഞുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."