കുതിച്ചുയര്‍ന്ന് ടൂറിസം; ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വരുമാന വര്‍ധനവ്
കല്‍പ്പറ്റ: പ്രളയകാലത്തിന് മുമ്പ് 68 ലക്ഷം രൂപ വരെ ചുരുങ്ങിയ മാസങ്ങള്‍ക്കൊണ്ട് വരുമാനം നേടിയിരുന്ന ജില്ലയിലെ വിനോദ കേന്ദ്രങ്ങള്‍ നഷ്ടക്കണക്കുകളില്‍ നിന്നും പതിയെ കരകയറുകയാണ്. പ്രളയത്തെ തുടര്‍ന്ന് ഇവിടങ്ങളിലെ വരുമാനം അഞ്ചു ലക്ഷം വരെയായി കുറഞ്ഞിരുന്നു.
ഓഗസ്റ്റിലെ പ്രളയം ടൂറിസം മേഖലയെ ഒന്നാകെ പിടിച്ചുലച്ചിരിന്നു. പ്രതിസന്ധികളില്‍ പകച്ചുനില്ക്കാന് മേഖല തയാറായിരുന്നില്ല. ഈ മേഖയിലെ കാര്യക്ഷമമായ ഇടപെടല്‍ വിവിധ കേന്ദ്രങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നു.
2017-18 നവംബര്‍ വരെ പൂക്കോട് തടാകം സന്ദര്‍ശിക്കാന്‍ 880666 സഞ്ചാരികളെത്തി. അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം 101839 പേര് സന്ദര്‍ശിച്ചു. എടയ്ക്കല്‍ ഗുഹ സന്ദര്‍ശിച്ചത് 408884 പേരാണ്. കുറുവയില്‍ പാല്‍വെളിച്ചം ഭാഗത്തു ഡി.ടി.പി.സിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ദിവസേന ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കുറുവാദ്വീപില്‍ 103331 സന്ദര്‍ശകര്‍ നവംബര്‍ 30 വരെയെത്തി. കാന്തന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ചത് 45918 പേരാണ്.
75408 പേര് കര്‍ലാട് തടാകത്തിലെത്തി. മുന്‍ വര്‍ഷങ്ങളില്‍ ടൂറിസം മേഖലയിലുണ്ടായ നേട്ടങ്ങള്‍ക്കപ്പുറം എത്താനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി ഇവിടങ്ങളില്‍ ടൂറിസം വികസന പ്രവൃത്തികള്‍ നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. സഞ്ചാരികള്‍ ഏറെയെത്തുന്ന കുറുമ്പാലക്കോട്ടയും പുതിയ കേന്ദ്രമാക്കാനാണ് തീരമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."