HOME
DETAILS

വനം വകുപ്പിനെതിരേ ജനകീയ കണ്‍വന്‍ഷനുമായി നൂല്‍പ്പുഴ പഞ്ചായത്ത്

  
backup
January 31 2019 | 05:01 AM

%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af

സുല്‍ത്താന്‍ ബത്തേരി: ചെട്യാലത്തൂര്‍ എല്‍.പി സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മിക്കാനാവശ്യമായ സാധന സാമഗ്രികള്‍ വനംവകുപ്പ് തടഞ്ഞസംഭവത്തില്‍ വനംവകുപ്പിനെതിരേ നൂല്‍പ്പുഴ പഞ്ചായത്ത് പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ജനകീയ കണ്‍വന്‍ഷന്‍ ചേരുമെന്ന് പഞ്ചായത്ത് ഭരണസമിതി സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വനാന്തരഗ്രാമമായ ചെട്യാലത്തൂര്‍ ഗവ. എല്‍.പി സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനാവശ്യമായ സാധനസാമഗ്രികളുമായെത്തിയ വാഹനം വനംവകുപ്പ് തടഞ്ഞത്. ഇതുമായിബന്ധപെട്ട് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരും വനംവകുപ്പ് ജീവനക്കാരും തമ്മില്‍വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തു. പുനരധിവാസ ഗ്രാമത്തില്‍ നവീകരണനിര്‍മാണ പ്രവര്‍ത്തികള്‍ പാടല്ലെന്ന നിലപാടാണ് വനംവകുപ്പ് എടുത്തത്. എന്നാല്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്‌കൂള്‍ നവീകരണ പ്രവൃത്തികള്‍ തടയാന്‍ വനംവകുപ്പിന് അധികാരമില്ലന്നും പഞ്ചായത്ത് അധികൃതര്‍ നിലപാടെടുത്തു. വനംവകുപ്പിന്റെ ഈ നടപടിപഞ്ചായത്തിനെ പ്രകോപിപ്പിക്കുകയും ചെയ്തു. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സ്വയംസന്നദ്ധപുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗ്രാമമാണ് ചെട്യാലത്തൂര്‍. ഇവിടെ ഇപ്പോഴും 20 ആദിവാസികുടുംബങ്ങളും ഏഴ് ജനറല്‍ കുടുംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. ഈ കുടുംബങ്ങളില്‍ നിന്നും 19 പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് ചെട്യാലത്തൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ നിലവില്‍ പഠനം നടത്തുന്നത്. പൂര്‍ണമായും പഞ്ചായത്തിന്റെ അധീനതയിലുള്ള സ്‌കൂള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 48വര്‍ഷമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പദ്ധതി പ്രകാരം ഈ വിദ്യാലയത്തിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതും ഇവരുടെ പഠനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതും പഞ്ചയാത്തിന്റെ കര്‍ത്തവ്യമാണന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പി.ടി.എയും ഗ്രാമസഭയും തീരുമാനിച്ചതിന്റെയും അടിസ്ഥാനത്തിലാണ് നാല് ലക്ഷം രൂപ ചുറ്റുമതില്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് വകയിരുത്തിയതെന്നും ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവു വന്നാല്‍ നിര്‍മാണപ്രവര്‍ത്തി നിര്‍ത്തുമെന്നും സ്‌കൂളില്‍ നിന്നും അവസാനത്തെ കുട്ടിയും ടി.സി വാങ്ങി പോകുന്നതുവരെ ആകുട്ടിക്ക് സുരക്ഷ ഉറപ്പുവരുത്തന്നതിന് പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. ഇല്ലാ അധികാരം പ്രയോഗിച്ച് ജനജീവിതം ദുസഹമാക്കികൊണ്ടിരിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദാര്‍ഷ്ട്യത്തിന് മുമ്പില്‍ പഞ്ചായത്ത് വിട്ടുവീഴ്ചചെയ്യില്ലന്നും നിയപരമായ മാര്‍ഗത്തിലൂടെയും ബഹുജനങ്ങളെ അണിനിരത്തിയും പ്രതിരോധത്തിന്റെ ഐക്യനിര തീര്‍ക്കുകയും അതിന് പഞ്ചായത്ത് നേതൃത്വം നല്‍കും.  അടുത്തകാലത്തായി വനംവകുപ്പ് നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുകയാണ്. ഇവര്‍ക്ക് ഇതിന് പിന്തുണയുമായി ചില കപട പരിസ്ഥിതിവാദികളുമാണ് പ്രവര്‍ത്തിക്കുന്നതെന്നും പഞ്ചായത്ത് ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. അതേസമയം വനത്താല്‍ ചുറ്റപെട്ട പഞ്ചായത്തിലെ ഇത്തരം നിര്‍മാണ നവീകരണവികസന പ്രവൃത്തികളുമായി ബന്ധപെട്ട് വനംവകുപ്പ് അധികൃതരും പഞ്ചായത്തും തമ്മിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വന്‍പ്രക്ഷോഭങ്ങളിലേക്ക് വഴിമാറും എന്നതില്‍ സംശയമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago