പാലക്കാട് മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ നിയമനം
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ (ഐ.ഐ.എം.എസ്) പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, പ്രിന്‍സിപ്പല്‍ നിയമനത്തിന് യോഗ്യതയുള്ള ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിന്ന് വിരമിച്ച 70 വയസ് പൂര്‍ത്തിയാവാത്ത ഡോക്ടര്‍മാര്‍, പ്രിന്‍സിപ്പല്‍ നിയമനത്തിന് നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുള്ള 70 വയസ് പൂര്‍ത്തിയാവാത്ത വിരമിച്ച ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് കരാര്‍ നിയമനത്തിനായും അപേക്ഷിക്കാം. അപേക്ഷകള്‍ ജോയിന്റ് സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, ഗവ.സെക്രട്ടറിയേറ്റ്, തിരുവനന്തപുരം695 001 എന്ന വിലാസത്തില്‍ 31ന് വൈകിട്ട് 5ന് മുന്‍പ് ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."