HOME
DETAILS
MAL
ഡെങ്കിപ്പനി ബോധവത്കരണ പരിപാടി
backup
June 18 2016 | 00:06 AM
കൊച്ചി: പനയപ്പിള്ളി ഗൗതം ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഡെങ്കി വിമുക്ത കൊച്ചി എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് രണ്ട് മാസം നീണ്ടനില്‍ക്കുന്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. 21ന് രാവിലെ പത്തിന് പനയപ്പിള്ളി ആശുപത്രി അങ്കണത്തില്‍ നടക്കുന്ന പരിപാടി എം.എല്‍.എ കെ.ജെ മാക്സി ഉദ്ഘാടനം ചെയ്യും.
ഇതിനോടനുബന്ധിച്ച് രാവിലെ എട്ട് മണിക്ക് മഴക്കാല രോഗങ്ങള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാംപും നേത്ര പരിശോധനയും നടക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുമ്പളങ്ങി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.ജെ. സെബാസ്റ്റ്യന്‍ ഡെങ്കിപ്പനി ബോധവത്കരണ ക്ലാസ് നയിക്കും. ചീഫ് മെഡിക്കല്‍ ഓഫിസര്‍ കെ.ആര്. ജയചന്ദ്രന് അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ പി.പി അലോഷ്യസ, ശ്രീവത്സന്‍, വി.എസ് പൈ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."