ജിപ്മര്‍ പ്രവേശന പരീക്ഷ ജൂണ്‍ 21ന്
പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) 2020-ലെ പ്രവേശനത്തിനായി നടത്തുന്ന ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ ജൂണ്‍ 21 ന് നടക്കും.
അപേക്ഷാ രജിസേ്ട്രഷന്‍ ഏപ്രില്‍ 21 മുതല്‍ മേയ് 20 വരെ നടത്താം. ആദ്യ കൗണ്‍സലിങ് ജൂലായ് എട്ടിനും അന്തിമ കാണ്‍സലിങ് ഓഗസ്റ്റ് 12-നും ആയിരിക്കും.
ബി.എസ്.സി നഴ്സിങ് പ്രോഗ്രാം കൂടാതെ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, അനസേ്തഷ്യാ ടെക്നോളജി, കാര്‍ഡിയാക് ലബോറട്ടറി ടെക്
നോളജി, ഡയാലിസിസ് ടെക്നോളജി, ബ്ലഡ് ബാങ്കിങ് ടെക്നോളജി, റേഡിയോ ഡയഗണോസിസ് ടെക്
നോളജി, ന്യൂറോ ടെക്
നോളജി, ന്യൂക്ലിയാര്‍ മെഡിസിന് ടെക്നോളജി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, റേഡിയോ തെറാപ്പി ടെക്
നോളജി, ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ് എന്നീ അലൈഡ് ഹെല്‍ത്ത് സയന്‍സസ് ബി.എസ്.സി പ്രോഗ്രാമുകളാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."